BREAKING NEWS


Around Us

കൊച്ചി മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണ കാരണം ആന്തരീക രക്തസ്രാവം
Crime, Ernakulam

കൊച്ചി മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണ കാരണം ആന്തരീക രക്തസ്രാവം

കൊച്ചി: മലയാറ്റൂർ കൊലപാതകം: പ്രണയത്തർക്കം, ക്രൂരമായ മർദ്ദനം; അറസ്റ്റിലായ ആൺസുഹൃത്ത് കുറ്റം സമ്മതിച്ചു ​മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ (19) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ ആൺസുഹൃത്ത് അലൻ (23) അറസ്റ്റിലായി. പ്രണയബന്ധത്തിലെ സംശയങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ​ ​ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. ചിത്രപ്രിയക്ക് മറ്റ് സൗഹൃദങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് അലനും ചിത്രപ്രിയയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ര...
അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു
Breaking News, Death, Kollam

അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു

കൊല്ലം ജില്ലയിലെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.ശ്രുതിലക്ഷ്മി (16) കരവാളൂർ AMMHS-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,ജ്യോതിലക്ഷ്മി (21) ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്,​അക്ഷയ് (23) ഓട്ടോ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ടത് ​പുലർച്ചെ മാവിളയിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ​ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടം നടന്നയുടൻ തന്നെ ഓട്ടോ ഡ്രൈവറായ അക്ഷയ് മരണപ്പെട്ടു. തുടർനട...
പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും
Crime, Idukki

പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും

ഇടുക്കി: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 41 വയസ്സുള്ള അയൽവാസിക്ക് അഞ്ച് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി. ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസിയായ ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ്റെ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്. ​2024-ലെ ഓണാവധിക്കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പ്രതിയുടെ മകളോടൊപ്പം കളിക്കാനായി വീട്ടിൽ ചെന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിൻ്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാനായി പ്രതിയുടെ മകൾ റൂമിലേക്ക് പറഞ്ഞുവിട്ടു. ഈ സമയം മുറിയിൽ വെച്ച് ഗിരീഷ് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൻ്റെ വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മ...
വളന്തകാട്ടുകാർക്ക് വോട്ടിന് വള്ളം തന്നെ ആശ്രയം ! 2019-ൽ ആരംഭിച്ച പാലം പണി ഇതുവരെ കരത്തൊട്ടിട്ടില്ല
Ernakulam

വളന്തകാട്ടുകാർക്ക് വോട്ടിന് വള്ളം തന്നെ ആശ്രയം ! 2019-ൽ ആരംഭിച്ച പാലം പണി ഇതുവരെ കരത്തൊട്ടിട്ടില്ല

മരട് : ഇനി എത്ര തിരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് പാലത്തിലൂടെ വോട്ട് ചെയ്യാൻ പോകാനാകുക...? വളന്തകാട് ദ്വീപ് നിവാസികളുടെ ചോദ്യം കായലിൽ നോക്കുകുത്തിയായി നിൽക്കുന്ന പാലത്തിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ മറുപടി ഉണ്ടായില്ല. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45 പട്ടികജാതി കുടുംബങ്ങളുടെ ജീവിത സ്വപ്‌പ്നം കൂടിയാണ്. 'ഓർമവച്ച നാൾ മുതൽ ഇങ്ങനെ തന്നെയാണ്. കടത്തുതോണി മാത്രമാണ് ആശ്രയം. നോക്കുകുത്തിപോലെ പാലം നിൽക്കുന്നതു കണ്ടില്ലേ. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പു വരും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിൽ മാത്രം ഒരു മാറ്റവുമില്ല.'- ദ്വീപ് നിവാസിയായ ജഗതമ്പി കൃഷ്ണൻ പറഞ്ഞു. പാലത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ശ്രദ്ധേയനായതാണ് ജഗതമ്പി. 18 മാസത്തിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് 2019 നവംബറിൽ ആരംഭിച്ച പാലംപണി ഇനിയും കര തൊട്ടിട്ടില്ല. സ്റ്റീൽ സ്ട്രക്ചറുകൾ സ്ഥാപിച്ച നിലയിൽ നിൽക്കുകയാണു പാലമിപ...
കൊച്ചിൻ കോർപറേഷനിൽ: പതിവു തെറ്റിച്ച് വോട്ടർമാർ; പോളിങ്ങിൽ നേരിയ വർധനവ്
Election, Ernakulam

കൊച്ചിൻ കോർപറേഷനിൽ: പതിവു തെറ്റിച്ച് വോട്ടർമാർ; പോളിങ്ങിൽ നേരിയ വർധനവ്

കൊച്ചിയിൽ പോളിങ് ശതമാനം ക്രമമായി കുറഞ്ഞുവരുന്ന 'പതിവു' ശീലം തെറ്റിച്ചു കോർപറേഷനിലെ വോട്ടർമാർ രേഖപ്പെടുത്തിയതു 62.44 ശതമാനം പോളിങ്. 2020ൽ 62.04 ശതമാനമായിരുന്നു പോളിങ്. ഇക്കുറി നേരിയ വർധനവുണ്ടെന്ന് കണ്ടെത്തൽ; 0.40 ശതമാനം. സമഗ്ര വിശകലനത്തിനു ശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ കണക്കുകൾ പുതുക്കിയാൽ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്. 2010 മുതൽ 2020 വരെ നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് ശതമാനം ക്രമമായി കുറഞ്ഞു വന്ന പതിവാണ് ഇക്കുറി കോർപറേഷനിലെ വോട്ടർമാർ തെറ്റിച്ചത്. 2010ൽ 70.39 ശതമാനം, 2015ൽ 69.62 ശതമാനവും, കോവിഡ് ഭീതിയിൽ തിരഞ്ഞെടുപ്പു നടന്ന 2020ൽ 62.04 എന്നിങ്ങനെയായിരുന്നു പോളിങ് കണക്കുകൾ. അതേസമയം, ജില്ലാ തലത്തിലെയും നഗരസഭപഞ്ചായത്ത് തലങ്ങളിലെയും മികച്ച പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ കോർപറേഷനിൽ നടന്നതു താരതമ്യേന 'തണുപ്പൻ' പോളിങ്ങാണ്. ജില്ലാതലത്തിൽ 74.55 ശതമാനമാണു പോളിങ്...
നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്
Crime, Ernakulam

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്‌താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിന്റെ പകർപ്പ് അടക്കമാണ് അസോസിയേഷൻ പ്രസിഡന്റിന്റെ പരാതി. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബർ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ...
കൊച്ചി: മലയാറ്റൂർ കൊലപാതകം: 19-കാരി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്, ആൺ സുഹൃത്ത് അറസ്റ്റിൽ
Breaking News, Crime, Ernakulam

കൊച്ചി: മലയാറ്റൂർ കൊലപാതകം: 19-കാരി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്, ആൺ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: മലയാറ്റൂരിൽ 19-കാരിയായ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് സമ്മതിച്ച് ആൺ സുഹൃത്ത് അലൻ. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി. തുടർന്ന്, കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ​മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അലൻ കുറ്റസമ്മതം നടത്തി. എങ്കിലും, പ്രകോപനത്തിന്റെ യഥാർത്ഥ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ​ബെംഗളൂരുവിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.സുഹൃത്തായ അലനോടൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് തിരച്ചിൽ...
ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി കൊച്ചി
Culture, Ernakulam

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി കൊച്ചി

കൊച്ചി: നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലിലും ക്രൗൺ പ്ലാസ കൊച്ചിയിലും ക്രിസ്മസ് ട്രീ തിരിതെളിയിക്കൽ ചടങ്ങ് നടന്നു. ​മാരിയറ്റ് ഹോട്ടൽ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത് പരമ്പരാഗത ക്രിസ്‌മസ് ചടങ്ങുകളും ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ച പരിപാടിയോടെയാണ്. പ്രശസ്‌ത ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര പറഞ്ഞു, "ഏറെ പ്രിയപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനായി എല്ലാവരെയും ഒരുമിപ്പിക്കാനായതിൽ വളരെയധികം സന്തോഷമുണ്ട്." വൈവിദ്ധ്യമാർന്ന വിഭവങ്ങൾ അണിനിരന്ന അത്താഴവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്. ​ക്രൗൺ പ്ലാസയിൽ മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ ക്ഷണിച്ചുകൊണ്ട് ചടങ്ങ് നടത്തി. മുഖ്യാതിഥിയായ മിലൻ ഡിസൈൻസ് സിഇഒ ഷേർലി...
യുവതി കിടക്കയിൽ മരിച്ച നിലയിൽ ; ഭർത്താവിനെ കാണാനില്ല
Thrissur

യുവതി കിടക്കയിൽ മരിച്ച നിലയിൽ ; ഭർത്താവിനെ കാണാനില്ല

തൃശൂർ : തൃശൂർ കാരമുക്ക് മണലൂർ ഗവ.ഐടിഐ റോഡിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യ നിഷമോൾ (35) ആണ് മരിച്ചത്. ഭർത്താവ് സലീഷിനെ കാണാനില്ല. ​ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയിൽ നിഷയെ മരിച്ച നിലയിൽ കണ്ടത്. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ​അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ​ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യസ്‌ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായി...
നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
Breaking News, Cinema, Crime, Ernakulam

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരെന്നാണ് തെളിഞ്ഞത്. കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു. ഗൂഢാലോചന കൂട്ട ബലാത്സംഗം എല്ലാം നിലനിൽക്കുമെന്നും കോടതി വിധിയിൽ. ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം പ്രതി സനലിനെയും കോടതി വെറുതെ വിട്ടു.ല ഒമ്പതാം പ...