BREAKING NEWS


Death

കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി
Death

കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവെന്ന് പരാതി നൽകി കുടുംബം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെയാണ് പരാതി. പതിയാശേരി സ്വദേശി നൗഫലിൻ്റെ ഭാര്യ ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം
Death

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ:   മാവേലിക്കര  സ്വദേശികളായ അജീഷ്–അതുല്യ ദമ്പതികളുടെ നവജാത ശിശു പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ പരാതി. കല്ലുമൂട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ കുഞ്ഞിന്റെ മരണകാരണം ഫ്‌ളൂയിഡ് അകത്ത് ചെന്നതാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. 22-ാം തീയതിയാണ് ബ്ലീഡിങിനെ തുടർന്ന് അതുല്യയെ ആശുപത്രിയിൽ എത്തിച്ചത്. മരുന്ന് നൽകി വിട്ടയച്ചെങ്കിലും രാത്രി വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ നിർബന്ധപ്രകാരമാണ് അഡ്മിറ്റ് ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചുവെന്നാണ് ആരോപണം. തങ്ങളോട് വിശദീകരണം നൽകാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം പറയുന്നു. ഓപ്പറേഷൻ കഴിഞ...
വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി
Death

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി

വയനാട്: പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കി . തിങ്കളാഴ്ചയാണ് പ്ലസ്‌വൺ വിദ്യാർഥിനി ജീവനൊടുക്കി. വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു”; ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം
Death

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു”; ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും പരാതി. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നേഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ കൂട്ടിച്ചേർത്തു....
പ്രഭാത നടത്തത്തിനിടെ പാലത്തിൽനിന്ന് വീണു; ഈറോഡ്-സേലം രൂപതാ ബിഷപ്പ് മരിച്ചു
Death

പ്രഭാത നടത്തത്തിനിടെ പാലത്തിൽനിന്ന് വീണു; ഈറോഡ്-സേലം രൂപതാ ബിഷപ്പ് മരിച്ചു

കോയമ്പത്തൂർ: ഈറോഡിൽ പ്രഭാതനടത്തത്തിനിടെ പാലത്തിൽനിന്നുവീണ് സിഎസ്ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാബിഷപ്പ് ജേക്കബ് ലിവിങ്‌സ്റ്റൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവർക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നടക്കുന്നതിനിടെ ബിഷപ്പ് പെട്ടെന്ന് പാലത്തിൽനിന്ന് മീനാക്ഷി സൗന്ദരനാർ റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽവരും....
ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തും ആത്മഹത്യ ചെയ്തു
Death

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തും ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ ആണ്‍സുഹൃത്ത് സന്ദേശ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശിയായ സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഫെബ്രുവരി 9-നാണ് ചിന്നുവിനെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ചിന്നുവിന്റെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ചിന്നുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ ചിന്നുവിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചിന്നുവിന്റെത് തൂങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. കഴുത്തിൽ ബെഡ്ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. തുട...
ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു
Death

ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു

ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചുബഹ്‌റൈൻ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ വെച്ച് കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വേലൂർ സ്വദേശി അഖിൽ (36) ആണ് മരിച്ചത്. ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദാരുണമായ അന്ത്യം.യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബഹ്‌റൈനിൽ ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. ...
​ബെംഗളൂരുവിൽ ടെക്കി യുവതിയുടെ മരണം കൊലപാതകം; 18-കാരൻ പിടിയിൽ
Breaking News, Crime, Death, Latest news

​ബെംഗളൂരുവിൽ ടെക്കി യുവതിയുടെ മരണം കൊലപാതകം; 18-കാരൻ പിടിയിൽ

ബെംഗളൂരു: രാമമൂർത്തി നഗറിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ലൈംഗിക പീഡനശ്രമം എതിർത്ത 34-കാരിയായ ഷർമിളയെ സമീപവാസിയായ കർണാൽ കുറെ (18) കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ​ ​അപകടമെന്ന് ആദ്യം നിഗമനം: ജനുവരി 3-നാണ് സുബ്രഹ്മണി ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ ഷർമിളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.ജനുവരി 3-ന് രാത്രി 9 മണിയോടെ സ്ലൈഡിങ് ജനാലയിലൂടെയാണ് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച യുവതിയെ പ്രതി ക്രൂരമായി മർദിച്ചു. ​ ​മർദനമേറ്റ് യുവതി ബോധരഹിതയായതോടെ പ്രതി അവരുടെ വായും മൂക്കും മൂടിക്കെട്ട...
വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് മരണം; സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം
Accident, Death, Latest news, Thiruvananthapuram

വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് മരണം; സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെ പുലർച്ചെയുണ്ടായ അപകടം നാടിനെ നടുക്കി. ​തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പാങ്ങപ്പാറ മാങ്കുഴിക്ക് സമീപം. അമിതവേഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടയിലായിരുന്നു അപകടം നടന്നത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇന്ന് രജിസ്റ്റർ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെയുണ്ടായ അപ്രതീക്ഷിത മരണം ഉറ്റവർക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി....
മോഷണശ്രമത്തിനിടെ യുവതിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ചു കത്തിച്ചു; പ്രതി പിടിയിൽ
Breaking News, Crime, Death, Latest news

മോഷണശ്രമത്തിനിടെ യുവതിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ചു കത്തിച്ചു; പ്രതി പിടിയിൽ

ചെന്നൈ: അറുമ്പാക്കത്ത് വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ പ്രതി ശാന്തകുമാർ പോലീസ് വലയിലായി. മോഷണശ്രമത്തിനിടെയാണ് ഇയാൾ അമുതയെ ക്രൂരമായി കൊലപ്പെടുത്തിയത്. പിടിയിലാകുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വീണു കാലൊടിഞ്ഞ നിലയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കടയിൽനിന്നു മടങ്ങിയ അമുതയെ ശാന്തകുമാർ പിന്തുടരുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമുതയെ ആക്രമിച്ചു.മോഷണശ്രമം അമുത ചെറുത്തതോടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അമുത സ്ഥിരമായി ധരിക്കാറുള്ള പത്തു പവന്റെ മാല മോഷ്ടിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയുടെ പക്കൽ നിന്ന് സ്വർണ്ണ മോതിരവും കമ്മലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ​വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അമുതയുടെ മൃതദേഹ...