BREAKING NEWS


തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍; പ്രചാരണത്തിന് നാളെ തുടക്കം

By newsvigil admin
433652 padmajavenugopal

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലിന്റെ ഔദ്യോഗിക പ്രചാരണത്തിന് നാളെ തുടക്കമാകും. സ്ഥാനാർഥിത്വം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്മജ മണ്ഡലത്തിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. അയ്യന്തോൾ അമർജവാൻ സെന്ററിൽ ചുവരെഴുത്ത് നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. പത്മജ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ന്യൂസ് മലയാളം ആയിരുന്നു.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെന്ന് പത്മജ നേരത്തെ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി തനിക്കൊപ്പം പ്രചാരണങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രമേ മത്സരിക്കൂ എന്ന് മുന്‍പ് പറഞ്ഞിരുന്നുവെന്ന സൂചനകളുണ്ടായിരുന്നു. സുരേഷ് ഗോപി പൂര്‍ണമായി തനിക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം സഹോദരനെപ്പോലെയാണെന്നും തൃശൂരുകാരില്‍ വലിയ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.

മുന്‍പ് എം.ടി. രമേശ്നെ തൃശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പത്മജയുടെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ അദ്ദേഹം കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *