BREAKING NEWS


ഇറാനിൽ പുതിയ പ്രതിരോധ മന്ത്രി ചുമതലയേറ്റു; ആക്രമണത്തിൽ മുൻ മന്ത്രി കൊല്ലപ്പെട്ടതിന് പിന്നാലെ നിയമനം

By newsvigil admin
images 51

തെഹ്റാൻ: ഇറാനിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടെ പുതിയ പ്രതിരോധ മന്ത്രിയായി റെവല്യൂഷണറി ഗാർഡ്സ് ജനറൽ മാജിദ് എബ്‌നെൽറേസ ചുമതലയേറ്റു. അദ്ദേഹത്തെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ച് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി അമിർ നാസിർ സദാ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം.

ഇസ്രയേൽയും അമേരിക്കയും നടത്തിയ ആക്രമണത്തിലാണ് അമിർ നാസിർ സദാ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സൈനിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇറാൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായും തുടർന്ന് പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു.

അതേസമയം ഇറാനിലെ മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇന്റലിജൻസ് ഡെപ്യൂട്ടി മന്ത്രി സയ്യിദ് യഹ്യ ഹമീദിയും ചാരവൃത്തി വിഭാഗം തലവൻ ജലാൽ പൂർ ഹുസൈനും കൊല്ലപ്പെട്ടതായാണ് അവരുടേത്. തെഹ്റാനിലെ ഇന്റലിജൻസ് ആസ്ഥാനത്തെ ലക്ഷ്യമിട്ട ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *