BREAKING NEWS


ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

By newsvigil admin
images 42

ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം, മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു. 2022ൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടത് എടപ്പാടി കെ. പളനിസ്വാമിയുമായുണ്ടായ അധികാര തർക്കത്തെ തുടർന്നാണ്. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് മകൻ രവീന്ദ്രനും ഡിഎംകെ ഓഫീസിലെത്തി.

തന്റെ ഭാഗത്തെ തെറ്റ് തെളിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മുമ്പ് പറഞ്ഞിരുന്ന പനീര്‍ശെല്‍വം, എഐഎഡിഎംകെ നേതൃത്വത്തെ പേരെടുത്തുപറയാതെ വിമർശിക്കുകയും ചെയ്തു. പാർട്ടി സ്ഥാപകൻ എം.ജി. രാമചന്ദ്രൻ രൂപപ്പെടുത്തിയ നയങ്ങൾ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിനായി മാറ്റിയെന്നാരോപിച്ചും അദ്ദേഹം രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *