BREAKING NEWS


എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതി വിലക്ക്; ജുഡീഷ്യറി പരാമർശത്തിൽ കടുത്ത വിമർശനം

By newsvigil admin
448 252 26120294 thumbnail 16x9 sc

ന്യൂഡൽഹി: ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ നിർമ്മാണത്തിനും വിതരണത്തിനും സുപ്രീം കോർട്ട് ഓഫ് ഇന്ത്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് കോടതി തള്ളി, വിശദമായ അന്വേഷണം വേണമെന്നും നിർദേശിച്ചു. പാഠഭാഗം തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി കേന്ദ്രം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ മിശ്ര കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തി. ഉത്തരവാദികളെ കണ്ടെത്തുംവരെ നിയമ നടപടികൾ അവസാനിക്കില്ലെന്നും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുമ്പും അസന്തോഷം രേഖപ്പെടുത്തിയിരുന്ന കോടതി, പുസ്തകത്തിലെ ഉള്ളടക്കം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരെ പോകുന്നതാണെന്ന് നിരീക്ഷിച്ചു.

വിവാദ പാഠഭാഗത്തിൽ കോടതികളിലെ കേസുകളുടെ കെട്ടിക്കിടക്കൽ, ജഡ്ജിമാരുടെ കുറവ്, നിയമനടപടികളുടെ സങ്കീർണ്ണത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങളോടൊപ്പം സുപ്രീം കോടതി, ഹൈക്കോടതികൾ, താഴ്ന്ന കോടതികൾ എന്നിവിടങ്ങളിലെ കേസുകളുടെ കണക്ക് ഉൾപ്പെടുത്തിയിരുന്നു. കൂടാതെ “ജുഡീഷ്യറിക്കുള്ളിൽ പോലും അഴിമതിയും ദുഷ്പെരുമാറ്റവും ഉണ്ടായിട്ടുണ്ട്” എന്ന B. R. ഗവായുടെ പരാമർശവും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.സംഭവത്തിൽ NCERTയുടെ നടപടികൾ ജഡ്ജിമാരിലും അഭിഭാഷകരിലും അസ്വസ്ഥത സൃഷ്ടിച്ചതായി കോടതി വിലയിരുത്തി. വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *