BREAKING NEWS


Kerala News

EXCLUSIVE Travancore Devaswom പട്ടികയിലേയില്ലാത്ത ഗന്ധർവ – സന്താന ഗോപാല പൂജകൾ, നൽകുന്നത് അർച്ചനയ്ക്കുള്ള രസീത്, ദേവസ്വം ഉദ്യോഗസ്ഥരുടെ വഴിപാട് കൊള്ള.
Exclusive, Breaking News, Features, Kerala News, Latest news, Politics, Top News

EXCLUSIVE Travancore Devaswom പട്ടികയിലേയില്ലാത്ത ഗന്ധർവ – സന്താന ഗോപാല പൂജകൾ, നൽകുന്നത് അർച്ചനയ്ക്കുള്ള രസീത്, ദേവസ്വം ഉദ്യോഗസ്ഥരുടെ വഴിപാട് കൊള്ള.

  മനോജ്‌ വാസുദേവ് തിരുവനന്തപുരം: Travancore Devaswom  ദേവസ്വം ബോർഡിന്റെ പൂജാ - വഴിപാട് പട്ടികയിൽ ഇല്ലാത്ത പൂജകളുടെ പേരിലും ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതായി ആരോപണം. മംഗല്യ പൂജ, ഗന്ധർവ പൂജ, സന്താന ഗോപാല പൂജ എന്നിങ്ങനെയാണ് പൂജകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വഴിപാട് സ്റ്റേറ്റ്മെന്റ് അനുസരിച്ച് സ്വയംവരാർച്ചന/സ്വയംവര പുഷ്പാഞ്ജലി/ മംഗല്യസൂക്ത പുഷ്പാഞ്ജലി, സന്താന ഗോപാലാർച്ചന എന്നിവ മാത്രമേയുള്ളു. ഇതിനാകട്ടെ 40 രൂപയാണ് വഴിപാട് നിരക്ക്. എന്നാൽ പൂജയുടെ പേര് പറഞ്ഞ് ഈടാക്കുന്നതാകട്ടെ 500 രൂപ മുതൽ ആയിരം രൂപ വരെയും. സ്വയംവരാർച്ചനയാണ് പൂജയാക്കി മാറ്റുന്നത്. ബോർഡിലേക്ക് ഒടുക്കേണ്ട ഏഴാം നമ്പർ ഫോം അനുസരിച്ച് മേൽപ്പറഞ്ഞ അർച്ചനകളുടെ തുക ഒടുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കൃത്രിമത്വം കണ്ടുപിടിക്കാനും കഴിയില്ല. പൂജ നടത്തിയെന്ന പേരിൽ ശർക്കരപ്പായസം ഭക്തർക്ക് നൽകുന്നതിനാൽ അവർക്കും സംശയമു...
EXCLUSIVE!!  ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട  ഉദ്യോഗസ്ഥയും.
Special Report, Breaking News, Exclusive, Kerala News, Latest news, Pathanamthitta, Thiruvananthapuram

EXCLUSIVE!! ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട ഉദ്യോഗസ്ഥയും.

മനോജ്‌ വാസുദേവ് തിരുവനന്തപുരം: Malayalapuzha Temple ശബരിമല സീസൺ കാലങ്ങളിലടക്കം വൻവരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ എ ഒ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) തസ്തികക്കായി ലേലം വിളി. 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുസ്ഥലം മാറ്റം മുന്നിൽ കണ്ടാണ് ഒമ്പതിലേറെ മഹാക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനുവേണ്ടി ഇപ്പോഴേ ഉദ്യോഗസ്ഥർ പിടിവലി തുടങ്ങിയത്. ഇഷ്ട ലാവണം ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ മുടക്കാൻ ഇവർ തയ്യാറാണ്. കേവലം ഒരു വർഷത്തേക്കാണ് നിയമനം. ഇതിനായി 20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാണ്. ഒരു വർഷത്തെ കാലാവധി കഴിയുമ്പോൾ മുടക്കിയ തുകയുടെ രണ്ടര ഇരട്ടി വരെ തിരികെപ്പിടിക്കാൻ കഴിയുമെന്നതിനാലാണ് ഈ ക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനായുള്ള പിടിവലിയും തള്ളിക്കയറ്റവും. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ എ ഒ പോസ്റ്റ് ഒപ്പിക്കാൻ നേരത്തെ സസ്പെൻഷൻ നടപടി നേരിട്ട ആറൻമുള ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥ അടക്കം നാലു പേരാണ...
18 മാസത്തെ കുടിശിക നല്‍കുമെന്ന് ഉറപ്പ്; സമരം താത്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ
Kerala News

18 മാസത്തെ കുടിശിക നല്‍കുമെന്ന് ഉറപ്പ്; സമരം താത്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ. 18 മാസത്തെ കുടിശിക സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പിന്മേലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി 10 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറി നല്‍കിയ ഉറപ്പിൽ ഒരാഴ്ചത്തേക്കാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നത്. തസ്തിക സൃഷ്ടിക്കുന്നതിനുള്ള ഫയലുകളില്‍ സര്‍ക്കാര്‍ ഇടപെട്ടതും നിര്‍ണായകമായി. ...
ദ്വാരപാലക ശിൽപക്കേസിൽ എ പത്മകുമാർക്ക് ജാമ്യം
Kerala News

ദ്വാരപാലക ശിൽപക്കേസിൽ എ പത്മകുമാർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശിൽപക്കേസിൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഉടൻ ജയിൽമോചിതനാകും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് അദ്ദേഹം. കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുയായിരുന്നു ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയത്. തുടർന്ന് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്‍ വാസു, കണ്ഠരര് രാജീവര്‍, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കട്ടിളപ്പാളിയിൽ സ്വർണം കടത്തിയ കേസിലാണ് പത്മകുമാറിനെ ആദ്യം പ്രതിചേർത്തത്. പിന്നീട് ദ്വാരപാല ശിൽപക്കേസിലും പ്രതിയാക്കി. ദേവസ്വം ബോർഡ് മിനി...
സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം പുരോഗമിക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
Kerala News

സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം പുരോഗമിക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് നടത്തി.  യുഎൻഎ യുടെ [United Nurses Association]നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. മിനിമം വേതനം 40,000 രൂപയായി നിശ്ചയിക്കുക, ഇഎസ്‌ഐ-പിഎഫ് പരിധി ഉയർത്തുക, കോൺട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. പണിമുടക്കിനെ തുടർന്ന് ഇന്ന് ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം ലഭ്യമായി. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത...
ഇടുക്കി പട്ടയ വിതരണം സ്റ്റേ ചെയ്തു; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Kerala News

ഇടുക്കി പട്ടയ വിതരണം സ്റ്റേ ചെയ്തു; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ പട്ടയ വിതരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പട്ടയ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ കോടതി ചോദ്യം ഉയർത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരം അർഹരായവർക്ക് പട്ടയ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2024 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയിരുന്നത്. ഭൂപതിവ് നിയമപ്രകാരം അനുവദനീയമായ പരിധിക്ക് മീതെ ഭൂമി കൈവശമുള്ളവർക്ക് പട്ടയം അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പട്ടയ വിതരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരായ ഓൺ എർത്ത് വൺ ഇന്ത്യ കോടതിയിൽ വിശദീകരണം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടയ വിതരണം സംബന്ധിച്ച നടപടികൾ സ്റ്റേ...
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി
Kerala News

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക മുന്‍കാല പ്രാബല്യതോടെ അനുവദിച്ച് ഉത്തരവായി. യുജിസി, എഐസിടിഇ, മെഡിക്കല്‍ എജുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതോടെ അനുവദിച്ചു. മാര്‍ച്ച് മാസത്തോടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കും എന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവായത്. ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളത്തില്‍ തന്നെ വര്‍ധനയുണ്ടാകും. ...
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം: വി.ഡി. സതീശൻ
Kerala News

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം: വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്വന്തം നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ തന്നെ പിന്നീട് നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച സാഹചര്യത്തിൽ അത് ഔദ്യോഗികമായി തിരുത്തിക്കൊടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയതായും വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാര അനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു സർക്കാരും കോടതിയും ഇടപെടരുതെന്നതാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ മതങ്ങളിൽ നിന്നുതന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പാലക്കാട് മണ്ഡലത്തിൽ പല പേരുകളും പരിഗണനയിലുണ്ടെന്നും അതിൽ ഒരാളാണ് രമേശ് പിഷാരടി. അന്തിമ തീരുമാനം എടുത്തിട്ടില്...
ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ അനുമതി തേടി സർക്കാർ
Kerala News

ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. CMDRFലേക്ക് സംഭാവന നൽകിയവർക്ക് നന്ദി അറിയിക്കുന്നതിനായാണ് സന്ദേശം അയയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. അനുമതി നൽകുന്നതിനെക്കുറിച്ച് പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് കോടതി സർക്കാരിനെ അറിയിച്ചു. ഇതിനിടെ, ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ വാട്‌സ്ആപ് സന്ദേശം അയച്ചതിൽ എന്താണ് തെറ്റെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധത ആരോപിക്കുന്നതെന്നും കോടതി ആരാഞ്ഞു. സർവീസ് ആനുകൂല്യങ്ങൾ വർധിപ്പിച്ചതിന് പിന്നാ...
സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല;ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനം
Kerala News

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല;ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനം

തിരുവനന്തപുരം: നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന നിർദേശം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംഘടനകൾക്ക് നൽകി. സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നാരോപിച്ചാണ് ബഹിഷ്കരണ തീരുമാനം. ഫിലിം ചേംബറിന് കീഴിൽ വരുന്ന നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്  എന്നിവർക്കും കത്തയച്ചു. കൂടാതെ താരസംഘടനയായ AMMAയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനകൾക്കും പരിപാടിയിൽ സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട നികുതി അടക്കമുള്ള വിഷയങ്ങളിൽ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ മുന്നിൽ സിനിമാ സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചുവരികയാണെന്ന് ഫിലിം ചേംബർ പറയുന്നു. നേരത്തെ സ...