BREAKING NEWS


Kollam

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം മറ്റ് ക്ഷേത്രങ്ങളിലേക്കും; സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കണക്കിൽപ്പെടാത്ത സ്വർണം പിടികൂടി
Kollam, Breaking News

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം മറ്റ് ക്ഷേത്രങ്ങളിലേക്കും; സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കണക്കിൽപ്പെടാത്ത സ്വർണം പിടികൂടി

കൊല്ലം: ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിക്കൂട്ടിലുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ ഇടപാടുകൾ ഇഡി കർശനമായി നിരീക്ഷിക്കുന്നു. ശബരിമലയ്ക്ക് പുറമെ കേരളത്തിന് അകത്തും പുറത്തുമുള്ള മറ്റ് ചില ക്ഷേത്രങ്ങളിലെ സ്വർണ്ണവും ഈ സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ​കണക്കിൽപ്പെടാത്ത സ്വർണം: സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ സ്ഥാപന അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ​മഹാരാഷ്ട്ര ബന്ധം: ശബരിമലയിലെ സ്വർണ്ണം വേർതിരിക്കുന്ന പ്രക്രിയയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സംഘത്തിന്റെ സഹായം സ്ഥാപനം തേടിയിരുന്നതായി ഇഡി കണ്ടെത്തി. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വത്തുക്കൾ ഇഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ...
ശബരിമല വിവാദ പ്രസംഗം: എം. സ്വരാജിനെതിരായ പരാതിയിൽ കോടതി റിപ്പോർട്ട് തേടി
Kollam, Breaking News, Kerala News, Latest news, Politics, Topnews

ശബരിമല വിവാദ പ്രസംഗം: എം. സ്വരാജിനെതിരായ പരാതിയിൽ കോടതി റിപ്പോർട്ട് തേടി

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ സി.പി.എം നേതാവ് എം. സ്വരാജിനെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രസംഗം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2018-ൽ ശബരിമല യുവതീ പ്രവേശന വിവാദം നിലനിന്നിരുന്ന സമയത്ത് എം. സ്വരാജ് നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമുള്ള പരാമർശങ്ങൾ വിശ്വാസികളെ അധിക്ഷേപിക്കുന്നതാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ​കോടതി ഇടപെടൽ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ ഈ വിഷയത്തിൽ കൊല്ലം വെസ്റ്റ് പോലീസിലും സിറ്റി പോലീസ് ക...
ശബരിമല സ്വർണ മോഷണം: കേസ് ഡയറി കൈമാറുന്നതിൽ വിധി 19-ന്; എതിർപ്പുമായി സർക്കാർ
Kollam, Breaking News

ശബരിമല സ്വർണ മോഷണം: കേസ് ഡയറി കൈമാറുന്നതിൽ വിധി 19-ന്; എതിർപ്പുമായി സർക്കാർ

​കൊല്ലം: ശബരിമല സ്വർണ മോഷണക്കേസിലെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഈ മാസം 19-ന് വിധി പറയും. ഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്. രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിനെ സംസ്ഥാന സർക്കാർ രേഖാമൂലം ശക്തമായി എതിർത്തു. രേഖകൾ കൈമാറുന്നത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും, യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ഇത് തടസ്സമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്യഘട്ടം മുതൽക്കേ രേഖകൾ കൈമാറുന്നതിനെ സർക്കാർ എതിർത്തിരുന്നു. ​അതേസമയം, കള്ളപ്പണ ഇടപാടിൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് തങ്ങൾ അന്വേഷണം നടത്തുന്നതെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തങ്ങളുടെ അന്വേഷണം എസ്.ഐ.ടിയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവും ഇ.ഡിയുടെ അഭിഭാഷകൻ ഉന്നയിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്ത...
കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം; സി.പി.ഒയ്ക്ക് സസ്പെൻഷൻ
Breaking News, Kollam

കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം; സി.പി.ഒയ്ക്ക് സസ്പെൻഷൻ

കൊല്ലത്ത് സഹപ്രവർത്തകയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (CPO) നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സസ്പെൻഷൻ ഉത്തരവിൽ കമ്മീഷണർ വ്യക്തമാക്കി. നവാസ് ഗുരുതരമായ അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും കാണിച്ചതായും ഉത്തരവിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ​നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിക്ക് നേരെ അതിക്രമം നടന്നത്. ഉദ്യോഗസ്ഥ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുക്കുകയായിരുന്നു....
അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു
Breaking News, Death, Kollam

അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു

കൊല്ലം ജില്ലയിലെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.ശ്രുതിലക്ഷ്മി (16) കരവാളൂർ AMMHS-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,ജ്യോതിലക്ഷ്മി (21) ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്,​അക്ഷയ് (23) ഓട്ടോ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ടത് ​പുലർച്ചെ മാവിളയിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ​ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടം നടന്നയുടൻ തന്നെ ഓട്ടോ ഡ്രൈവറായ അക്ഷയ് മരണപ്പെട്ടു. തുടർനട...
പെൻഷൻ തുക നൽകിയില്ല! കൊല്ലം ചവറയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ
Breaking News, Crime, Kollam

പെൻഷൻ തുക നൽകിയില്ല! കൊല്ലം ചവറയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ

ചവറ : കൊല്ലം ചവറയിൽ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച് ചെറുമകൻ. ചവറ വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് (70) കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഷഹനാസിനെ (28) ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. തലയറുത്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചുവെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. ​കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് അറിയിച്ചു. മുംതാസിന്റെ മാതാവിനെയാണ് ഷഹനാസ് കൊലപ്പെടുത്തിയത്. ​ഷഹനാസ് ലഹരിയ്ക്ക് അടിമയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൻഷൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയിലാണ് ക്രൂര കൊലയെന്നാണ് പോലീസ് ഈ ഘട്ടത്തിൽ സംശയിക്കുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്പ്പെടുത്തിയതെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. ലഹരിയ്ക്ക് ഈ വിധത്തിൽ അടിമയായ ഒരാളെ ഈ നാട്ട...
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
Kollam, Kerala News, Latest news, Top News, Topnews

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും റീ പോസ്റ്റ്മോർട്ടം.  അതേ സമയം, അതുല്യ യുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇയാളുടെ പാസ്പോർട്ട്‌ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതുല്യ യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. <span;>ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ദു...
അതുല്യയുടെ മരണം: ഷാർജ പൊലീസിലും പരാതി നൽകും
Kollam, Gulf, Kerala News, Latest news

അതുല്യയുടെ മരണം: ഷാർജ പൊലീസിലും പരാതി നൽകും

ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും  ബന്ധുക്കള്‍ പരാതി നൽകും. ഇന്ന് തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി  സഹോദരി അഖില പരാതി നല്‍കും. പരാതിക്കൊപ്പം അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും  നല്‍കും. സ്ഥിരം മദ്യപാനിയായ സതീഷ്,അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ഉള്ളത്. സതീഷ് ഉപദ്രവിക്കാറുണ്ടെന്നു അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ഇന്നലെ കുടുംബം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കൊലപാതകം എന്ന ആരോപണമാണെന്നാണ് സതീഷ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതുല്യയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് സതീഷും ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ ജീവനൊടുക്കാൻ പോകുന്നുവെന്ന് പറഞ്ഞു ...
മിഥുന്റെ മരണം; സങ്കടക്കടലായി സ്കൂൾ അങ്കണം
Kollam, Kerala News, Latest news, Top News, Topnews

മിഥുന്റെ മരണം; സങ്കടക്കടലായി സ്കൂൾ അങ്കണം

വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. മിഥുന്റെ ചേതനയറ്റ ശരീരം കാണേണ്ടി വന്നതിന്റെ സങ്കടം കൂട്ടുകാരിലും നാട്ടുകാരിലും നിഴലിച്ചു നിൽക്കുന്നു. അധ്യാപകരടക്കം കണ്ടുനിന്നവരൊക്കെ വിങ്ങിപ്പൊട്ടി. ഭാവിയില്‍ പട്ടാളക്കാരനാവാന്‍ കൊതിച്ചിരുന്ന മിഥുൻ സ്‌കൂളിലെ എന്‍സിസി കേഡറ്റാവാന്‍ ഉടുപ്പും തയ്പ്പിക്കാന്‍ കൊടുത്തിരുന്നു. മിഥുനെ ഒരു നോക്കു കാണാനായി നൂറുകണക്കിനാളുകളാണ് സ്‌കൂള്‍ മുറ്റത്ത് എത്തിയത്. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെ മിഥുനെ ഇന്നുവരെ കാണാത്തവരും അറിയാത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഫുട്‌ബോളില്‍ സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ മിഠായി വിതരണം ചെയ്തിരുന്നു. സഹായമനസ്‌കനായ, പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ പെരുമാറിയ മിടുക്കനായിരുന്നു മിഥുനെന്ന് പ്രായഭേദമന്യേ എല്ലാവരും പറയുന്നു. കുവൈത്തില്‍ ജോല...
തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്
Kollam, Kerala News, Latest news, Top News, Topnews

തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥിയായ മിഥുന്‍ മനു (13) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്നാണ് സസ്പെൻഷൻ ഉത്തരവിൽ മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്. പ്രധാനാധ്യാപികയുടെ ചുമതല സീനിയർ അധ്യാപികയായ മോളിക്ക് നല്‍കി. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ മുകളിലേക്കു വീണ ചെരുപ്പെടുക്കാൻ കയറിയ സമയത്താണ് എട്ടാം ക്ലാസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിനു പിന്നാലെ വൈദ്യുത വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നിർദേശങ്ങൾ പാലിക്കപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തറയിൽ നിന്ന് ലൈൻ കടന്നുപോകുന്ന ഉയരത്തിലും സൈക്കിൾ ഷെഡിനും ആവശ്യമായ സുരക്ഷാ അകലം പാലിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മിഥുന്റെ അമ്മ സുജ വിദേ...