BREAKING NEWS


Health

പരിക്കിന് ശേഷം വീണാ ജോർജ് പൊതുവേദിയിൽ; ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തു
Health

പരിക്കിന് ശേഷം വീണാ ജോർജ് പൊതുവേദിയിൽ; ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കണ്ണൂരിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി. പത്തനംതിട്ടയിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം’ സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 438 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും, ഈ ഉദ്ഘാടനങ്ങളിലൂടെ “സത്യത്തിന്റെ പ്രതിരോധം” തീർക്കുകയാണെന്നും അവർ പ്രതികരിച്ചു. അതേസമയം, തുറവൂർ താലൂക്ക് ആശുപത്രി ഉദ്ഘാടന വേദിക്ക് മുൻപിൽ Indian National Congress പ്രതിഷേധം സംഘടിപ്പിച്ചു. നിർമ്മാണം പൂർണ്ണമാകാതെയും മതിയായ ഡോക്ടർമാരെ നിയമിക്കാതെയും ആശുപത്രി ഉദ്ഘാടനം നടത്താൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കരിങ്കൊടി ഉയർത്തിയെത്തിയ പ്രതിഷേധക്കാർക്കും സ്ഥലത്തെത്തിയ C...
ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് കൊച്ചിയിൽ തുടക്കമായി; പ്രസ് ക്ലബ് ടീമിന് വിജയം
Ernakulam, Health, Latest news, Topnews

ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് കൊച്ചിയിൽ തുടക്കമായി; പ്രസ് ക്ലബ് ടീമിന് വിജയം

കൊച്ചി: ആരോഗ്യ രംഗത്തെ പ്രവർത്തകരെ അണിനിരത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ എം.ടി.എച്ച് (MTH) ക്രിക്കറ്റ് ടൂർണമെന്റിന് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ​ഉദ്ഘാടനവും സൗഹൃദ മത്സരവും സിനിമാതാരം ഷിയാസ് കരീം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ടീമും എറണാകുളം പ്രസ് ക്ലബ്ബ് ടീമും തമ്മിൽ ഏറ്റുമുട്ടി. ​മത്സരഫലം: 8 വിക്കറ്റിന് പ്രസ് ക്ലബ്ബ് ടീം വിജയിച്ചു. ​മാൻ ഓഫ് ദി മാച്ച്: മികച്ച പ്രകടനം കാഴ്ചവെച്ച രഞ്ജു മത്തായിയെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ​സൗഹൃദ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രമുഖ ക്രിക്കറ്റ് താരം സച്ചിൻ ബേബി നിർവ്വഹിച്ചു. രഞ്ജി താരം പി. രാമചന്ദ്രൻ ടൂർണമെന്റ് ഫ്ലാഗ്...
ചികിത്സാപിഴവ്: നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയ യുവതി കോടതിയിലേക്ക്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
Breaking News, Health, Kerala News, Latest news, Thiruvananthapuram

ചികിത്സാപിഴവ്: നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയ യുവതി കോടതിയിലേക്ക്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടയിൽ നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ നീതി തേടി സുമയ്യ കോടതിയിലേക്ക്. കിള്ളി കൊല്ലോട് സ്വദേശിനിയായ സുമയ്യ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ന് വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്യും. ​2023 മാർച്ച് 15-നാണ് സുമയ്യ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ശാരീരിക അസ്വസ്ഥതകൾ തുടർന്നതോടെ നടത്തിയ സ്കാനിങ്ങിലാണ് ഗൈഡ് വയർ നെഞ്ചിനുള്ളിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. നിലവിൽ ഈ വയർ പുറത്തെടുക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ​സർക്കാർ അവഗണന: ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചിട്ടും, അർഹമായ നഷ്ടപരിഹാരമോ സർക്കാർ ജോലിയോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ​മെഡി...
ഉമർ ഖാലിദിന് ന്യൂയോർക്ക് മേയറുടെ കത്ത്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ബിജെപി
Breaking News, Health, Latest news, National, News, Topnews

ഉമർ ഖാലിദിന് ന്യൂയോർക്ക് മേയറുടെ കത്ത്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ബിജെപി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ (UAPA) ചുമത്തപ്പെട്ട് അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി കത്തയച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും നിയമവ്യവസ്ഥയിലും പുറത്തുനിന്നുള്ളവർ ഇടപെടുന്നത് രാജ്യം സഹിക്കില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. ​2026 ജനുവരി ഒന്നിന് ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മംദാനിയുടെ കത്ത് പുറത്തുവന്നത്.​"പ്രിയപ്പെട്ട ഉമർ, നിങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും കൂടെയുണ്ട്. കയ്പ്പേറിയ അനുഭവങ്ങൾ നമ്മെ നശിപ്പിക്കാൻ അനുവദിക്കരുതെന്ന താങ്കളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്," എന്ന് മംദാനി കത്തിൽ കുറിച്ചു. ​ഉമർ ഖാലിദിന്റെ മാതാപിതാക്കളെ നേരിൽ കണ്ടതിലെ സന്തോഷവും മംദാനി കത്തിൽ പങ്കുവെച്ചിരുന്നു. ​ഇന്ത്യയുടെ ജനാധിപത്യത്തെയും നിയമസംവിധാ...
മണലാരണ്യത്തിൽ റാഷിദ് വിളയിച്ച ‘പടന്നക്കാട്’ പെരുമ; അബുദാബിയിൽ നൂറുമേനി ജൈവവിളവെടുപ്പ്
Info, Health, Latest news, Life Style, Topnews, Travel

മണലാരണ്യത്തിൽ റാഷിദ് വിളയിച്ച ‘പടന്നക്കാട്’ പെരുമ; അബുദാബിയിൽ നൂറുമേനി ജൈവവിളവെടുപ്പ്

അബുദാബി: പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും മണ്ണറിഞ്ഞ് അധ്വാനിച്ചാൽ മണലാരണ്യത്തിലും പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് പടന്നക്കാട് സ്വദേശിയായ റാഷിദ്. മുസഫ ഷാബിയ 12-ലെ ഒരു കെട്ടിടത്തിൽ വാച്ച്മാനായി ജോലി ചെയ്യുന്ന റാഷിദ്, താൻ ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലെ ഒഴിഞ്ഞു കിടന്ന സ്ഥലത്താണ് വിസ്മയിപ്പിക്കുന്ന ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്. ​വാച്ച്മാനായി ജോലിയിൽ പ്രവേശിച്ച റാഷിദ്, കെട്ടിടത്തിന് മുന്നിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ലെന്ന് കണ്ടപ്പോൾ അത് നീക്കം ചെയ്യുകയും ഒരു ലോഡ് വളക്കൂറുള്ള മണ്ണ് ഇറക്കുകയും ചെയ്തു. മത്സ്യക്കടയിലെ മാലിന്യങ്ങൾ അടിവളമായി ഉപയോഗിച്ചും ചാണകപ്പൊടി ചേർത്തുമാണ് റാഷിദ് മണ്ണ് പാകപ്പെടുത്തിയത്. റാഷിദിന്റെ താല്പര്യം കണ്ടറിഞ്ഞ കെട്ടിടത്തിലെ താമസക്കാർ നാട്ടിൽ പോയി മടങ്ങിയെത്തിയത് വൈവിധ്യമാർന്ന പച്ചക്കറി വിത്തുകളുമായാണ്. ​ആദ്യം ചീരയാണ് വിളവെടുത്തതെങ്കിലും ഇന്ന് റാഷിദി...
റേഷൻ കാർഡ് പോർട്ടലിൽ ഹാക്കിംഗ്: 150 വ്യാജ പിങ്ക് കാർഡുകൾ; അന്വേഷണം വിജിലൻസിന്
Latest news, Health

റേഷൻ കാർഡ് പോർട്ടലിൽ ഹാക്കിംഗ്: 150 വ്യാജ പിങ്ക് കാർഡുകൾ; അന്വേഷണം വിജിലൻസിന്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമിച്ച കേസ് വിജിലൻസ് അന്വേഷിക്കും. അതീവ സുരക്ഷയുള്ള സർ സർക്കാർ സംവിധാനത്തിൽ കടന്നുകയറി തട്ടിപ്പ് നടത്തിയത് ഗൗരവകരമാണെന്ന ഭക്ഷ്യവകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ, ക്ലാർക്ക് എന്നിവരുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയാണ് റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ (RCMS) തട്ടിപ്പ് നടത്തിയത്. ​പ്രതികൾ: ബീമാപള്ളിയിലെ റേഷൻകട ലൈസൻസി സഹദ് ഖാൻ, ഓൺലൈൻ സേവനകേന്ദ്രം നടത്തുന്ന ഹസീബ് ഖാൻ എന്നിവരെ വഞ്ചിയൂർ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ​രീതി: ബീമാപള്ളി മേഖലയിലെ നൂറ്റിയൻപതോളം പേരിൽ നിന്ന് പണം വാങ്ങിയാണ് അനർഹരായവർക്ക് മുൻഗണനാ കാർഡുകൾ സംഘടിപ്പിച്ചു നൽകിയത്.​നി...
മധുരത്തേക്കാൾ അപകടകാരി; അടുക്കളയിലെ ഈ ‘നിശബ്ദ കൊലയാളി’യെ തിരിച്ചറിയുക!
Health

മധുരത്തേക്കാൾ അപകടകാരി; അടുക്കളയിലെ ഈ ‘നിശബ്ദ കൊലയാളി’യെ തിരിച്ചറിയുക!

പഞ്ചസാരയെ പേടിച്ച് മധുരം ഉപേക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക, നിങ്ങളുടെ അടുക്കളയിൽ പഞ്ചസാരയേക്കാൾ വലിയൊരു ശത്രു ഒളിഞ്ഞിരിപ്പുണ്ട്. അത് 'ട്രാൻസ് ഫാറ്റുകൾ' ആണ്. ​എന്താണ് ട്രാൻസ് ഫാറ്റ്? സസ്യ എണ്ണകളെ ഹൈഡ്രജനേഷൻ എന്ന പ്രക്രിയ വഴി ഖരരൂപത്തിലാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പാണിത്. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുകൂടാതെ ഇരിക്കാനും രുചി കൂട്ടാനും ഇത് സഹായിക്കുന്നു. എന്നാൽ ഇത് ശരീരത്തിലെത്തിയാൽ: ​രക്തക്കുഴലുകൾ: രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്നു. ​കൊളസ്ട്രോൾ: ചീത്ത കൊളസ്ട്രോൾ (LDL) വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ (HDL) കുറയ്ക്കുകയും ചെയ്യുന്നു. ​ഹൃദയാരോഗ്യം: ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമായി മാറുന്നു. ​എവിടെയൊക്കെയാണ് ഇവയുള്ളത്? ഡോ. എറിക് ബെർഗിന്റെ നിരീക്ഷണമനുസരിച്ച്, നമ്മൾ കഴിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫു...
യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!
Health, Info, Science

യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!

യുകെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ 'റൈസിങ് സ്റ്റാർ' പുരസ്കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് വലിയ പ്രചോദനമാകുന്ന നേട്ടമാണിത്. നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്ററാണ് നവീൻ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കോച്ച്, പ്രൊഫഷണൽ നഴ്സ് അഡ്വക്കറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. വെറും ആറു വർഷം മാത്രം നീണ്ട യുകെ സേവന പരിചയം കൊണ്ടാണ് നവീൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ​ബ്ലാക്ക്, ഏഷ്യ...
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്‌റ്റേ
Health

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്‌റ്റേ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.ജീവനക്കാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.2016ലെ സര്‍ക്കാര്‍ തീരുമാനപ്രകാരം 2021ലും അത് പുതുക്കി 2025 സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ രണ്ടു ഉത്തരവുകളും ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം ത്രീ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് പോകുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രതികരിച്ചു ...
12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുത്; പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Health

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുത്; പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് ...