കൃഷാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രം ‘മസ്തിഷ്ക മരണം’; രജിഷ വിജയന്റെ ബോൾഡ് ലുക്കുമായി മോഷൻ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: 'ആവാസവ്യൂഹം', 'പുരുഷ പ്രേതം', 'ഗഗനചാരി' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ കൃഷാന്തിന്റെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. "മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്" (A Frankenbiting of Simon’s Memories) എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിക്കുന്നത്.
പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിൽ രജിഷ വിജയന്റെ വ്യത്യസ്തവും ബോൾഡുമായ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രത്തിലെ ഓരോ താരങ്ങളും എത്തുന്നത് എന്നത് സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു. 'ഗഗനചാരി'ക്ക് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്തും വീണ്ടും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണിത്.
മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്:
പ്രധാന താരങ്ങൾ: രജിഷ വിജയൻ, നിരഞ...










