BREAKING NEWS


Technology

ചൈനീസ്  ബഹിരാകാശത്തിൽ ‘സ്പേസ് തക്കാളി’ വിളവെടുപ്പ്
Technology

ചൈനീസ് ബഹിരാകാശത്തിൽ ‘സ്പേസ് തക്കാളി’ വിളവെടുപ്പ്

ചൈനയുടെ ബഹിരാകാശ നിലയത്തിലെ തക്കാളി തോട്ടം വിളവെടുപ്പിനൊരുങ്ങുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ദൗത്യസംഘം വളർത്തിയ ‘സ്പേസ് തക്കാളി’യാണ് ആദ്യ വിളവായി ലഭിക്കാൻ പോകുന്നത്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന യാത്രികരുടെ ഭക്ഷണക്രമത്തിൽ ഫ്രഷ് പച്ചക്കറികൾ ഉൾപ്പെടുത്താനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. മൈക്രോഗ്രാവിറ്റിയിൽ ‘വാട്ടർ എയറോപോണിക് കൾട്ടിവേഷൻ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആറുമാസ ദൗത്യത്തിനിടെ മൂന്ന് അംഗ സംഘം കൃഷി നടത്തിയത്. ദൗത്യം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തക്കാളികൾ വിളഞ്ഞ് രുചി പരിശോധിക്കാൻ തയ്യാറായി. തക്കാളി, ചീര, മധുരക്കിഴങ്ങ് എന്നിവ ഉൾപ്പെടെ വിവിധ വിളകളുടെ പത്ത് ബാച്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ വളർത്തി. ദീർഘദൗത്യകാലത്ത് ബഹിരാകാശ യാത്രികർക്ക് സമീകൃത പോഷകാഹാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഭാവിയിൽ കൂടുതൽ പച്ചക്കറികളി...
ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു: എവിഎഎസ് സംവിധാനം 2026 ഒക്ടോബർ മുതൽ 
Technology

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു: എവിഎഎസ് സംവിധാനം 2026 ഒക്ടോബർ മുതൽ 

    ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം. ചില കമ്പനികളുടെ ചില മോഡലുകളില്‍ നിലവില്‍ എവിഎഎസ് ഉണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന്ന ഇമെയില്‍ വിലാസത്തില്‍ 30 ദിവസത്തിനുള്ളില്‍...
രാജ്യവ്യാപകമായി ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
Technology

രാജ്യവ്യാപകമായി ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

  ഭുവന്വേശ്വർ: രാജ്യത്ത് ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ഇതോടെ ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 98,000 കേന്ദ്രങ്ങളിലാണ് 4-ജി ടവര്‍ സ്ഥാപിചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ഇതിനായി ബിഎസ്എന്‍എല്‍ ഉപയോഗിച്ചിരിക്കുന്നത്. 92600 ടെക്നോളജി സെറ്റുകളും ഇതിന്റെ ഭാഗമായുണ്ട്. ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് ഇതെന്നും തൊഴിലവസരങ്ങൾ, കയറ്റുമതി, സാമ്പത്തിക പുനരുജ്ജീവനം എന്നിവയെല്ലാം ആത്മനിർഭർ ഭാരത് എന്ന ദർശനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് പുതിയ ചുവട് വയ്പെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു....
ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് സക്കർബർഗിന്‍റെ ലാമ’യെ ഉപയോഗിക്കാം; അനുമതി ലഭിച്ചു
Technology

ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് സക്കർബർഗിന്‍റെ ലാമ’യെ ഉപയോഗിക്കാം; അനുമതി ലഭിച്ചു

  ട്രംപ് ഭരണകൂടത്തിന്റെ വാണിജ്യ എഐ ടൂളുകൾ സർക്കാർ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ലാമ ഇനി യുഎസ് ഭരണകൂട ഏജൻസികളും ഉപയോഗിക്കും. യുഎസിന്റെ പർച്ചേസ് വിഭാഗമായ ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) ഫെഡറൽ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന എഐ ടൂളുകളുടെ പട്ടികയിൽ ലാമയെ ഉൾപ്പെടുത്തുമെന്ന് ജിഎസ്എ മേധാവി ജോഷ് ഗ്രൂവെൻബോം വ്യക്തമാക്കി. ലാമ സർക്കാരിന്റെ കർശനമായ സുരക്ഷാ, നിയമ മാനദണ്ഡങ്ങൾ പാലിക്കപ്പെടും. അതിനാൽ ജൻസികൾക്ക് അതിന്റെ സാധ്യതകൾ സമ്പൂർണമായി പ്രയോജനപ്പെടുത്താമെന്നും ജിഎസ്എ അറിയിച്ചു. ടെക്സ്റ്റ്, വീഡിയോ, ചിത്രങ്ങൾ, ശബ്ദം തുടങ്ങിയവ പോലുള്ള വിവിധ ഡാറ്റകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡലാണ് ലാമ. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺ എഐ എന്നിവയുടെ എഐ ടൂളുകൾക്കും മെറ്റയ്ക്ക് പുറമെ,ജിഎസ്എ അനുമതി നൽകിയിട്ടുണ്ട്.സുരക്ഷ...
2ജിബി റാമും 256ജിബി സ്റ്റോറേജും, വില  20,999 രൂപ;  റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും
Technology

2ജിബി റാമും 256ജിബി സ്റ്റോറേജും, വില 20,999 രൂപ; റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ചൈനീസ് കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും അനവധി ഫീച്ചറുകളും ഉണ്ടാകും. വാട്ടര്‍പ്രൂഫ് ഫോണിന്റെ വിലയും ചില ഫീച്ചറുകളും ഔദ്യോഗിക ലോഞ്ചിന് മുന്‍പ് തന്നെ പുറത്തുവന്നിട്ടുണ്ട്. . സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ചിപ്‌സെറ്റാണ് . നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി 15, റിയല്‍മി 15 പ്രോ എന്നിവയുടേതിന് സമാനമായിരിക്കും 15ടി ഫീച്ചറുകള്‍ എന്നാണ് കമ്പനി അറിയിച്ചത്. ഫോണിന്റെ പ്രാരംഭ വില 20,999 രൂപയാണ്. 6.57 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും ആണ് റിയല്‍മി 15ടിയില്‍ പ്രതീക്ഷിക്കുന്നത്. പിന്നില്...
ഇനി നെറ്റ് വര്‍ക്ക് ഇല്ലെങ്കിലും വാട്‌സ്ആപ്പ് കോള്‍ ചെയ്യാം; ഗൂഗിള്‍ പിക്‌സല്‍ 10 ലോകത്തെ ആദ്യ ഫോണ്‍
Technology

ഇനി നെറ്റ് വര്‍ക്ക് ഇല്ലെങ്കിലും വാട്‌സ്ആപ്പ് കോള്‍ ചെയ്യാം; ഗൂഗിള്‍ പിക്‌സല്‍ 10 ലോകത്തെ ആദ്യ ഫോണ്‍

  ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും അവരുടെ ഏറ്റവും പുതിയ പിക്‌സല്‍ 10 സീരീസ് പുറത്തിറക്കിയത്. ഓഗസ്റ്റ് 28 മുതല്‍ വില്‍പ്പന ആരംഭിക്കും. നവീകരിച്ച ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സഹിതം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം നെറ്റ്വര്‍ക്കിന്റെയോ വൈ-ഫൈയുടെയോ ആവശ്യമില്ലാതെ തന്നെ വാട്‌സ്ആപ്പ് കോള്‍ ചെയ്യാം എന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പിക്‌സല്‍ 10 സീരീസ് ഫോണില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനര്‍ത്ഥം ചില വിദൂര പ്രദേശങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ നെറ്റ്വര്‍ക്ക് കുറവാണെങ്കില്‍ പോലും അടിയന്തര സാഹചര്യത്തില്‍ (എന്നാല്‍ നെറ്റ്വര്‍ക്ക് കവറേജ...
സ്‌പേ‌സ് എക്‌സിന്റെ സ്​റ്റാർഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയം
Technology

സ്‌പേ‌സ് എക്‌സിന്റെ സ്​റ്റാർഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയം

  ഫ്‌ലോറിഡ: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണം പത്താംശ്രമത്തില്‍ വിജയിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സ് കമ്പനി. നേരത്തേ നടത്തിയ ഒന്‍പത് പരീക്ഷണവിക്ഷേപണങ്ങളും ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പ് പദ്ധതി അനിശ്ചിതത്വം നേരിടുന്നതിനിടെയാണ ഈ നേട്ടം. വിക്ഷേപണം വിജയിപ്പിച്ച സ്‌പെയ്സ് എക്‌സ് എന്‍ജിനീയര്‍മാരെ മസ്‌ക് പ്രശംസിച്ചു. ടെക്‌സസിലെ സ്‌പെയ്സ് എക്‌സിന്റെ സ്റ്റാര്‍ബേസില്‍നിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം വൈകീട്ട് 6.30-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച്ഏതാനും മിനിറ്റിനകം സ്റ്റാര്‍ഷിപ്പിന്റെ ആദ്യഘട്ടമായ സൂപ്പര്‍ ഹെവി റോക്കറ്റ് പേടകത്തില്‍നിന്ന് വേര്‍പെട്ട് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചു രണ്ടാംഘട്ടമായ, 'സ്റ്റാര്‍ഷിപ്പ്' പേടകം ബഹിരാകാശത്തെത്തി സ്‌പെയ്സ് എക്‌സിന്റെതന്നെ എട്ടോളം ഡമ്മി സ്റ്റാര്‍ലിങ്ക് ഉ...
ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ
Technology

ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ

തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത്ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം. ...
ചൈനയിൽ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി  വുക്കോങ് എ ഐ എത്തി<br><br>
Technology

ചൈനയിൽ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി  വുക്കോങ് എ ഐ എത്തി

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങിലെ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി പുതിയൊരു അംഗം കൂടിയെത്തുന്നു. യാത്രികര്‍ക്ക് പിന്തുണ നല്‍കുന്നതിനായി തയ്യാറാക്കിയ വുക്കോങ് എന്ന എഐ ചാറ്റ് ബോട്ടാണ് ചൈന ബഹിരാകാശ നിലയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ജേണി റ്റു ദി വെസ്റ്റ് എന്ന ചൈനീസ് നോവലിലെ കഥാപാത്രമായ സുന്‍ വുകോങ് അഥവാ മങ്കി കിങ് എന്ന കഥാപാത്രത്തിന്റെ പേരാണ് ചാറ്റ്‌ബോട്ടിന് നല്‍കിയിരിക്കുന്നത്. ആസൂത്രണം, ഗതിനിര്‍ണയം എന്നിവയില്‍ ചൈനീസ് സഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയാണ്  വുക്കോങ് എഐ രൂപകല്‍പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ ചാറ്റ്‌ബോട്ട് ബഹിരാകാശ നിലയത്തില്‍ സജീവമാണ്. മൂന്ന് ബഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ നടത്തത്തിന്  സഹായിയായി വുക്കോങ് ഇതിനകം പ്രവര്‍ത്തിച്ചുകഴിഞ്ഞു. സങ്കീര്‍ണമായ ജോലികള്‍ക്ക് പിന്തുണയായി ഫലപ്രദമായ വിവരങ്ങള്‍ അതിവേഗം നല്‍കാന്‍ ഈ സംവിധാ...
വരുന്നു, ഇന്ത്യയിൽ ഓപ്പൺ ;അടുത്ത മാസം പ്രവർത്തനം ആരംഭിക്കും
Technology

വരുന്നു, ഇന്ത്യയിൽ ഓപ്പൺ ;അടുത്ത മാസം പ്രവർത്തനം ആരംഭിക്കും

ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു. കമ്പനിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു.'ഞങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നതും ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതും രാജ്യത്തുടനീളം വിപുലമായ എഐ കൂടുതല്‍ ആക്സസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.ഇന്ത്യയ്ക്ക് വേണ്ടിയും ഇന്ത്യയുമായി ചേര്‍ന്നും എഐ വികസിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ ...