BREAKING NEWS


ചൈനീസ് ബഹിരാകാശത്തിൽ ‘സ്പേസ് തക്കാളി’ വിളവെടുപ്പ്

By sanjaynambiar
images 23

ചൈനയുടെ ബഹിരാകാശ നിലയത്തിലെ തക്കാളി തോട്ടം വിളവെടുപ്പിനൊരുങ്ങുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ദൗത്യസംഘം വളർത്തിയ ‘സ്പേസ് തക്കാളി’യാണ് ആദ്യ വിളവായി ലഭിക്കാൻ പോകുന്നത്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന യാത്രികരുടെ ഭക്ഷണക്രമത്തിൽ ഫ്രഷ് പച്ചക്കറികൾ ഉൾപ്പെടുത്താനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം.

മൈക്രോഗ്രാവിറ്റിയിൽ ‘വാട്ടർ എയറോപോണിക് കൾട്ടിവേഷൻ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആറുമാസ ദൗത്യത്തിനിടെ മൂന്ന് അംഗ സംഘം കൃഷി നടത്തിയത്. ദൗത്യം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തക്കാളികൾ വിളഞ്ഞ് രുചി പരിശോധിക്കാൻ തയ്യാറായി. തക്കാളി, ചീര, മധുരക്കിഴങ്ങ് എന്നിവ ഉൾപ്പെടെ വിവിധ വിളകളുടെ പത്ത് ബാച്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ വളർത്തി.

ദീർഘദൗത്യകാലത്ത് ബഹിരാകാശ യാത്രികർക്ക് സമീകൃത പോഷകാഹാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഭാവിയിൽ കൂടുതൽ പച്ചക്കറികളിലേക്കും നാണ്യവിളകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ ജൂലൈയിൽ CARTC വികസിപ്പിച്ച വാട്ടർ എയറോപോണിക് ഉപകരണം ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *