BREAKING NEWS


ദ്വാരപാലക ശിൽപക്കേസിൽ എ പത്മകുമാർക്ക് ജാമ്യം

By newsvigil admin
images 64

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശിൽപക്കേസിൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഉടൻ ജയിൽമോചിതനാകും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് അദ്ദേഹം.

കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുയായിരുന്നു ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയത്. തുടർന്ന് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്‍ വാസു, കണ്ഠരര് രാജീവര്‍, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

കട്ടിളപ്പാളിയിൽ സ്വർണം കടത്തിയ കേസിലാണ് പത്മകുമാറിനെ ആദ്യം പ്രതിചേർത്തത്. പിന്നീട് ദ്വാരപാല ശിൽപക്കേസിലും പ്രതിയാക്കി. ദേവസ്വം ബോർഡ് മിനിറ്റ്സിൽ മാറ്റം വരുത്തുകയും ‘സ്വർണം’ എന്നത് ‘ചെമ്പ്’ എന്ന് തിരുത്തി രേഖപ്പെടുത്തുകയും ചെയ്തത് പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തൽ. സ്വർണക്കൊള്ള അദ്ദേഹത്തിന്റെ അറിവോടെയാണെന്നും അന്വേഷണസംഘം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2025 നവംബർ 20നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *