BREAKING NEWS


വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ; രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും

By newsvigil admin
wayanad 4

കുന്നമ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി കെപിസിസി വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിലെ കുന്നമ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടൽ നിർവഹിക്കും.

നൂറ് വീടുകളിൽ പകുതി  തറക്കല്ലിടലാണ് ആദ്യഘട്ടത്തിൽ നടക്കുകെന്ന് ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു. നിർമാണത്തിന് മുമ്പ് പ്രദേശത്ത് ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിര മണ്ണിൽ ശാസ്ത്രീയ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളായിരിക്കും നിർമ്മിക്കുക. മൂന്ന് കിടപ്പുമുറി, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്ത വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങൾ എന്നിവ വീടുകളിൽ ഉൾപ്പെടും. ഭാവിയിൽ ഒരുനില കൂടി പണിയാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. ടൂറിസം സാധ്യതകൾ ഉപയോഗിച്ച് താമസക്കാർക്ക് അധിക വരുമാനം ലഭിക്കാനായി പുറത്തുനിന്ന് പ്രവേശിക്കാവുന്ന കോണിപ്പടികളും വീടുകളുടെ പ്രത്യേകതയാണെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *