ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ തുടർന്ന് കശ്മീരിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നഗരമധ്യത്തിലെ ലാൽ ചൗക്ക് ഭാഗത്തേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടത്തെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്.

പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിഞ്ഞതോടെ സുരക്ഷാസേന കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. കഴിഞ്ഞ ദിവസങ്ങളായി ഷിയാ മുസ്ലീങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങളും റാലികളും നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.
സംഘർഷം ശക്തമായതോടെ ലാൽ ചൗക്ക് മേഖല അടച്ചുപൂട്ടുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. കശ്മീരിലുടനീളം സ്കൂളുകളും കോളേജുകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
ഇതിനിടെ, ശ്രീനഗറിലെ United Nations Military Observer Group in India and Pakistan (UNMOGIP) ആസ്ഥാനത്തിന് മുന്നിലും വലിയ ജനക്കൂട്ടം കൂടി. അമേരിക്കയ്ക്കും ഇസ്രായേലിനും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
Related posts:
- അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം
- ഗുജറാത്തിലെ വിസാവദർ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിര്‍ത്തി എ എ പി
- അഗ്നി സുരക്ഷ സംവിധാനങ്ങളില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്
- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന് സിന്ദൂറും പ്രധാന ചർച്ച വിഷയങ്ങളാകും
