BREAKING NEWS


പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രധാന ചർച്ച വിഷയങ്ങളാകും

By sanjaynambiar
bwhPX1uf Untitled design 76

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ ഉടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം, യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം, ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലും ഇത് രാജ്യവ്യാപകമാക്കാനുള്ള നീക്കവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. തുടങ്ങിയവയില്‍ പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യസഖ്യം. ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ 21 ദിവസം വരെയാണ് വര്‍ഷകാല സമ്മേളനം നടക്കുന്നത്. എട്ട് പുതിയ ബില്ലുകള്‍ സമ്മേളനത്തിൽ അവതരിപ്പിക്കും.

പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ, പ്രതിപക്ഷം സഭയിൽ ഉയർത്തുന്ന വിഷയങ്ങളിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ ഭാ​ഗത്തു നിന്നുമുള്ള പ്രതികരണത്തിൽ മാത്രം ഒതുങ്ങില്ലെന്നും സർക്കാർ ഈ വിഷയത്തിൽ സഭയെ വിശ്വാസത്തിലെടുത്തുകൊണ്ട് പ്രതികരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച യോ​ഗം ഇന്ത്യസഖ്യ സഭാനേതാക്കള്‍ തിങ്കളാഴ്ച ചേര്‍ന്നേക്കും.

ജമ്മു- കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യവും ഉന്നയിക്കും. അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനദുരന്തവുമായി ബന്ധപ്പെട്ടും പ്രതിപക്ഷം സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടാനുള്ള നീക്കം പ്രതിപക്ഷം ശക്തമായി തന്നെ നടത്തും . പഹല്‍ഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ചകള്‍, ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവനനടത്തണമെന്ന് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയും ആവശ്യപ്പെട്ടിരുന്നു.

Tag; Parliament’s monsoon session begins today; Pahalgam terror attack and Operation Sindoor to be major topics of discussion

Spread the love

Leave a Reply

Your email address will not be published. Required fields are marked *