പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രധാന ചർച്ച വിഷയങ്ങളാകും
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ ഉടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം, യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം, ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലും ഇത് രാജ്യവ്യാപകമാക്കാനുള്ള നീക്കവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. തുടങ്ങിയവയില്‍ പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യസഖ്യം. ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ 21 ദിവസം വരെയാണ് വര്‍ഷകാല സമ്മേളനം നടക്കുന്നത്. എട്ട് പുതിയ ബില്ലുകള്‍ സമ്മേളനത്തിൽ അവതരിപ്പിക്കും.
പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചിര...

