BREAKING NEWS


വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ; എറണാകുളത്ത് കെ.വി. തോമസിനെ സ്ഥാനാർഥിയാക്കാൻ എൽഡിഎഫിൽ ആലോചന

By newsvigil admin
images 45

എറണാകുളം: എറണാകുളത്ത് കെ.വി. തോമസിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ ആലോചന. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ കെ.വി. തോമസിന്റെ പേരുമുണ്ട്. കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് പട്ടിക തയ്യാറാക്കിയത്. കെ.വി. തോമസിനെ സ്ഥാനാർഥിയാക്കിയാൽ എറണാകുളം മണ്ഡലത്തിൽ വിജയസാധ്യത കൂടുതലാണെന്ന ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തലിനെ തുടർന്നാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ തന്നെ സ്ഥാനാർഥിയാകും. ആലുവയിൽ അഭിഭാഷക സംഘടന നേതാവ് എം.എ. നാസറിൻ്റെ പേരും നിർദേശിച്ചിട്ടുണ്ട്. പെരുമ്പാവൂർ സീറ്റ് മാണി വിഭാഗവുമായി വച്ചുമാറിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *