BREAKING NEWS


Travel

അനുമതിയില്ലാതെ സര്‍വീസ്: എയര്‍ ഇന്ത്യയ്ക്ക് ₹1 കോടി പിഴ ചുമത്തി ഡിജിസിഎ
Travel

അനുമതിയില്ലാതെ സര്‍വീസ്: എയര്‍ ഇന്ത്യയ്ക്ക് ₹1 കോടി പിഴ ചുമത്തി ഡിജിസിഎ

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതിന് എയര്‍ ഇന്ത്യയ്‌ക്ക് ₹1 കോടി പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).  അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ ഒരു വിമാനം എട്ട് തവണ സര്‍വീസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.എയര്‍വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിമാനം സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും മറ്റ് സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്ന പ്രതിവര്‍ഷ പരിശോധനാ റിപ്പോര്‍ട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസുകള്‍. നിയമലംഘനം നടത്തിയ വിമാനം എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ്. ഫെബ്രുവരി 5നാണ് പിഴ ചുമത്തിയ ഉത...
മണലാരണ്യത്തിൽ റാഷിദ് വിളയിച്ച ‘പടന്നക്കാട്’ പെരുമ; അബുദാബിയിൽ നൂറുമേനി ജൈവവിളവെടുപ്പ്
Info, Health, Latest news, Life Style, Topnews, Travel

മണലാരണ്യത്തിൽ റാഷിദ് വിളയിച്ച ‘പടന്നക്കാട്’ പെരുമ; അബുദാബിയിൽ നൂറുമേനി ജൈവവിളവെടുപ്പ്

അബുദാബി: പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും മണ്ണറിഞ്ഞ് അധ്വാനിച്ചാൽ മണലാരണ്യത്തിലും പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് പടന്നക്കാട് സ്വദേശിയായ റാഷിദ്. മുസഫ ഷാബിയ 12-ലെ ഒരു കെട്ടിടത്തിൽ വാച്ച്മാനായി ജോലി ചെയ്യുന്ന റാഷിദ്, താൻ ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലെ ഒഴിഞ്ഞു കിടന്ന സ്ഥലത്താണ് വിസ്മയിപ്പിക്കുന്ന ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്. ​വാച്ച്മാനായി ജോലിയിൽ പ്രവേശിച്ച റാഷിദ്, കെട്ടിടത്തിന് മുന്നിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ലെന്ന് കണ്ടപ്പോൾ അത് നീക്കം ചെയ്യുകയും ഒരു ലോഡ് വളക്കൂറുള്ള മണ്ണ് ഇറക്കുകയും ചെയ്തു. മത്സ്യക്കടയിലെ മാലിന്യങ്ങൾ അടിവളമായി ഉപയോഗിച്ചും ചാണകപ്പൊടി ചേർത്തുമാണ് റാഷിദ് മണ്ണ് പാകപ്പെടുത്തിയത്. റാഷിദിന്റെ താല്പര്യം കണ്ടറിഞ്ഞ കെട്ടിടത്തിലെ താമസക്കാർ നാട്ടിൽ പോയി മടങ്ങിയെത്തിയത് വൈവിധ്യമാർന്ന പച്ചക്കറി വിത്തുകളുമായാണ്. ​ആദ്യം ചീരയാണ് വിളവെടുത്തതെങ്കിലും ഇന്ന് റാഷിദി...
എംജി കോമറ്റ് ഇവി വില വീണ്ടും കൂടി
Top News, Latest news, Money, Travel, World

എംജി കോമറ്റ് ഇവി വില വീണ്ടും കൂടി

എംജി കോമറ്റ് ഇലക്ട്രിക് കാറിന്റെ വില വീണ്ടും വർധിച്ചു. ബാസ്, നോൺ-ബാസ് വേരിയന്റുകൾക്ക് 15,000 രൂപ വരെ വർധനവും കിലോമീറ്ററിന് 0.2 രൂപ വാടക നിരക്ക് വർധനവും ഉണ്ടായി. ഏഴ് മാസത്തിനുള്ളിൽ ആകെ വില 1,01,700 രൂപ വർധിച്ചു. രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 2025 മെയ് മാസത്തിലെ അവസാന വർദ്ധനവിൽ എംജി കോമറ്റ് ഇവിയുടെ വില ബാസ് സേവനം അല്ലാത്ത (ബാറ്ററി ഒരു സർവീസ് ആയി) വേരിയന്റിന് മാത്രമേ വർദ്ധിച്ചിരുന്നുള്ളൂ. ഇതൊരു ഭാഗിക മാറ്റമായിരുന്നു. ബാസ് വേരിയന്റിൽ മാറ്റമൊന്നും വന്നിരുന്നില്ല. എന്നാൽ, ഇത്തവണ എല്ലാ വേരിയന്റുകൾക്കും ഈ വില വർദ്ധനവ് ബാധകമാണ്. ബാസ് ഉള്ളതും ഇല്ലാത്തതുമായ രണ്ട് ട്രിമ്മുകൾക്കും 15,000 രൂപ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം, വാടക നിരക്കും കിലോമീറ്ററിന് 0.2 രൂപ വർദ്ധിച്ചിട്ടുണ്ട്. 2025 ജൂലൈ വരെ എല്ലാ വേരിയന്റുകളുടെയും വില നാല് തവണ വർദ്ധ...
സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ
India, News, Travel

സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും. ‘റെയിൽവൺ’ ആപ്പ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ലോഗിൻ ചെയ്യാനായി ഒന്നിലധികം പാസ്സ്‌വേഡുകൾ ഉപയോഗിക്കുന്നതിന് പകരം ഒരു പ്രാവശ്യം സൈൻ-ഓൺ ചെയ്യാവുന്നതാണ്.  ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് ഓൺ മൊബൈൽ ലോഗിൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളുടെ ആക്സസും ലഭിക്കും. റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്...