ഷാജു വി.വി.ക്ക് 2026-ലെ ശ്രാവസ്തി കവിതാപുരസ്കാരം; പുരസ്കാരം ‘സൊമാറ്റോ ഡെലിവറി ബോയ്’ എന്ന കൃതിക്ക്
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം കൂട്ടായ്മയായ 'ശ്രാവസ്തി' ഏർപ്പെടുത്തിയ 2026-ലെ കവിതാപുരസ്കാരത്തിന് ഷാജു വി.വി. അർഹനായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'സൊമാറ്റോ ഡെലിവറി ബോയ്' എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.
സമ്മാനത്തുക: 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ജൂറി സമിതി: ഡോ. പി. സുരേഷ് (അധ്യക്ഷൻ), നൂറ വി., വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പുറത്തിറങ്ങിയ കവിതാസമാഹാരങ്ങളിൽ നിന്നാണ് മികച്ച കൃതി കണ്ടെത്തിയത്.
മലയാള കവിതയുടെ പരമ്പരാഗത ശീലങ്ങളെ അടിമുടി പുതുക്കുന്ന വിധ്വംസകമായ ഭാവനയും ഭാഷയുമാണ് ഷാജു വി.വിയുടെ കവിതകളുടെ സവിശേഷതയെന്ന് ജൂറി അഭിപ്രായപ്പെട്ടു. പുതിയ ഭാവുകത്വത്തെ ധീരമായി അഭിസംബോധന ചെയ്യാനും ഭാഷയിലും പ്ര...










