ബാല്യവും പോരാട്ടങ്ങളും ഓർമ്മകളായി; മോഹൻലാലുമായുള്ള അഭിമുഖത്തിൽ മനസുതുറന്ന് പിണറായി വിജയൻ
മലയാളികളുടെ പ്രിയതാരം മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖം ശ്രദ്ധേയമാകുന്നു. വീട്ടുവിശേഷങ്ങൾ, ബാല്യകാല അനുഭവങ്ങൾ, അമ്മയുമായുള്ള ആത്മബന്ധം തുടങ്ങി ജീവിതത്തിലെ അപൂർവ ഓർമ്മകൾ പങ്കുവെച്ചത് അഭിമുഖത്തെ വികാരനിറഞ്ഞതാക്കി. പിണറായി വിജയൻ ഇതുവരെ പൊതുവേദികളിൽ അധികം പറഞ്ഞിട്ടില്ലാത്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും തുറന്നു പറഞ്ഞ സുദീർഘ സംഭാഷണമായിരുന്നു ഇത്.
മോഹൻലാലിന്റെ ഗാനത്തോടെ ആരംഭിച്ച അഭിമുഖത്തിൽ അടിയന്തരാവസ്ഥക്കാലത്തെ ലോക്കപ്പ് മർദനവും അതിന്റെ വേദനയും മുഖ്യമന്ത്രി ഓർത്തെടുത്തു. അന്ന് രക്തം പുരണ്ട ഷർട്ട് ഏറെ നാൾ സൂക്ഷിച്ചുവച്ചതും അദ്ദേഹം പറഞ്ഞു. നിസ്സഹായരായ ആളുകളെ ക്രൂരമായി മർദിക്കുന്ന പൊലീസുകാർക്ക് താൻ ഒരിക്കലും കരുണ കാണിക്കില്ലെന്നും വ്യക്തമാക്കി.
വിമർശനങ്ങളെ എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന്, വാർത്തകളെ കുറിച്ച് വിഷമിക്കാറില്ലെന്നും എതിർപ്പുള്ളവരോട് വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ...










