അന്താരാഷ്ട്ര ഉപഭോക്തൃ കൂട്ടായ്മ സാൻഫ്രാൻസിസ്കോ കോടതിയിൽ മെറ്റയ്‌ക്കെതിരെ നൽകിയ ഹർജിയെത്തുടർന്നാണ് മസ്‌കിന്റെ പ്രതികരണം.എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന പേരിൽ വാട്‌സാപ്പ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിസിൽബ്ലോവർമാർ (വിവരദാതാക്കൾ) വെളിപ്പെടുത്തി.സ്വകാര്യ സന്ദേശങ്ങൾ മെറ്റ ശേഖരിക്കുന്നുണ്ടെന്നും ജീവനക്കാർക്ക് ഇവ പരിശോധിക്കാൻ സാധിക്കുമെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് വാട്‌സാപ്പും മെസഞ്ചറും പ്രവർത്തിക്കുന്നതെങ്കിലും ഇതിലെ സുരക്ഷാ വാദങ്ങൾ വെറും കെട്ടുകഥയാണെന്ന് ഹർജിയിൽ പറയുന്നു.

“വാട്‌സാപ്പ് സുരക്ഷിതമല്ല” എന്ന് എക്‌സിൽ കുറിച്ച മസ്‌ക്, സിഗ്നൽ പോലും സംശയാതീതമല്ലെന്ന് കൂട്ടിച്ചേർത്തു. സുരക്ഷിതമായ ആശയവിനിമയത്തിനായി എക്‌സ് (പഴയ ട്വിറ്റർ) ചാറ്റ് ഫീച്ചർ ഉപയോഗിക്കാനാണ് അദ്ദേഹം ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.
തങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം.സോഷ്യൽ മീഡിയാ ലോകത്തെ വമ്പന്മാരായ മസ്‌കും സക്കർബർഗും തമ്മിലുള്ള പോര് ഈ പുതിയ വെളിപ്പെടുത്തലുകളോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
