BREAKING NEWS


ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% തീരുവ ചുമത്തി അമേരിക്ക

By newsvigil admin
images 40

വാഷിംഗ്‌ടൺ:  ഇന്ത്യയിൽ നിന്നുള്ള സോളാർ സെല്ലുകളും പാനലുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം വരെ തീരുവ ചുമത്തി അമേരിക്ക . ഇന്ത്യൻ്റെ സോളാർ കയറ്റുമതിക്കെതിരെ അമേരിക്കൻ വാണിജ്യ വകുപ്പിന്റെ അന്വേഷണവുമായി അദാനി ഗ്രൂപ്പ് ബന്ധപ്പെട്ട കമ്പനികൾ സഹകരിക്കാത്തതാണ് കടുത്ത നടപടിക്ക് കാരണമായത്.

മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി വി എന്നീ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതും ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ കാലയളവിൽ വൻ തോതിൽ കയറ്റുമതി നടത്തിയതും അഡ്വാൻസ് ലൈസൻസ്, ഡ്യൂട്ടി ഫ്രീ ഇംപോർട്ട് ഓതറൈസേഷൻ, ഡ്യൂട്ടി ഡ്രോബാക്ക് തുടങ്ങിയ പദ്ധതികളിലൂടെ നേട്ടമുണ്ടാക്കിയതുമാണ് അന്വേഷണത്തിൽ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ സോളാർ മേഖലം ചൈനയിലേക്കുള്ള ആശ്രിതത്വം കൂടുതലാണെന്നും ചൈനീസ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് അമേരിക്കൻ വിപണിയിൽ എത്തിക്കുന്നുവെന്നും യുഎസ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *