കൊച്ചി: വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മുഖം തുറന്നുകാട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മെട്രോ സ്റ്റേഷന്റെ കീഴിൽ കുടുങ്ങിയ ഒരു പൂച്ചയെ രക്ഷിക്കാൻ നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് വൈറലായത്.

പുലർച്ചെ രണ്ടുവരെ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്ത നിമിഷം സ്ഥലത്തുണ്ടായിരുന്നവർ കൈയടിച്ചും ആർത്തുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിലാണ് രക്ഷാപ്രവർത്തനം വിജയിച്ചത്. ആ നിമിഷം കണ്ടവർക്കെല്ലാം അത് ഏറെ വൈകാരികമായ അനുഭവമായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടവർക്ക് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ അവസാന രംഗം ഓർമ്മിപ്പിക്കുന്നതായി പ്രതികരണങ്ങൾ ഉയരുന്നു. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വാർത്തകളുടെ നടുവിൽ ഒരു മിണ്ടാപ്രാണിയോട് കാണിച്ച സ്നേഹവും കരുതലും സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് നേടുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കേരളം മാനവികതയുടെ മുഖം വീണ്ടും ലോകത്തിനു മുന്നിൽ തെളിയിക്കുകയാണെന്ന് നിരവധിപേർ പ്രതികരിച്ചു.
Related posts:
- ‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ജൂഡ് ആന്റണി Jude Antony
- നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA
- ഹിമഭീമൻ എ23എ; മഞ്ഞുപാളി ഉരുകിത്തീരുന്നത് അതിവേഗത്തിൽ
- റിപ്പബ്ലിക് ദിന ചടങ്ങ്: ‘പട്ക’ വിവാദത്തിൽ രാഷ്ട്രീയപ്പോര്
