BREAKING NEWS


ഭരണഘടനയെ സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

By newsvigil admin
images 37

വേടന്‍–നവമി ലത വിവാഹിതരായി

റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. കണ്ണൂര്‍ നടന്ന ഒരു പരിപാടിയിലായിരുന്നു വിവാഹ കാര്യം ആദ്യമായി പുറത്ത് വന്നത്.പരിപാടിയില്‍ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് വേടന്റെ വിവാഹ വിവരം പങ്കുവെച്ചത്. പിന്നാലെ വേടനും തന്നെ “24ാം തീയതി രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്നു” എന്ന് സ്ഥിരീകരിച്ചു.

തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍, മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലായിരിക്കും വിവാഹമെന്നായിരുന്നു നേരത്തെ വേടന്‍ വ്യക്തമാക്കിയിരുന്നത്. അടുത്തിടെ നടന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോണലോവ എന്ന പാട്ട് ആദ്യമായി അവതരിപ്പിക്കുമ്പോഴാണ് തന്റെ പ്രണയത്തെക്കുറിച്ച് വേടന്‍ തുറന്നുപറഞ്ഞത്.  ആ ഗാനമാണ് തന്റെ പ്രിയപ്പെട്ടവളെക്കുറിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *