BREAKING NEWS


ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി

By newsvigil admin
AirIndia 2 984x554 1

ഇറാനിൽ ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ.രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കി. ആകാശ എയർ, ഇൻഡിഗോ എന്നിവയുടെ കേരളത്തിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായി അറിയിച്ചു.

കൊച്ചിയിൽ നിന്ന് ജിദ്ദ, ദുബായ്, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളം മുതൽ ദുബായ്, റിയാദ്, ജിദ്ദ, ദമാം സർവീസുകളും നിർത്തിവച്ചു. ഖത്തർ ലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്യിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകി. അതേസമയം അബുദാബിയിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ദുബായ്, അബുദാബി, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിലും മിസൈൽ ആക്രമണം റിപ്പോർട്ട് ചെയ്തു. ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഖത്തറും കുവൈറ്റും വിമർശിച്ചു.

റദ്ദാക്കിയ മറ്റു വിമാനങ്ങൾ

എയർ ഇന്ത്യ IX748 – ദുബായ് -കണ്ണൂർ

ഇൻഡിഗോ 6E1434-അബുദാബി -കണ്ണൂർ

കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട 4 സർവീസുകൾ റദാക്കി

ഇൻഡിഗോ 6E1325 -കണ്ണൂർ -ദോഹ -3.40pm

എയർ ഇന്ത്യ IX773- കണ്ണൂർ -ദോഹ -7.15pm

ഇൻഡിഗോ 6E1530-കണ്ണൂർ -ഫുജൈറ -7.25 pm

എയർ ഇന്ത്യ IX745- കണ്ണൂർ -ഷാർജ- 9.30 pm

കണ്ണൂരിലേക്കുള്ള രണ്ട് സർവീസുകൾ റദ്ദാക്കി

എയർ ഇന്ത്യ IX748 – ദുബായ് -കണ്ണൂർ

ഇൻഡിഗോ 6E1434-അബുദാബി -കണ്ണൂർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *