BREAKING NEWS


എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം

By newsvigil admin
A aneSm6PW1w 2026 02 24 1771923740resized pic

ഡൽഹി: എഐ ഉച്ചകോടിക്കിടെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ടും കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം.

കസ്റ്റഡി കാലാവധി ഏഴ് ദിവസം കൂടി നീട്ടണമെന്ന ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. റിമാൻഡ് നീട്ടാൻ ആവശ്യമായ കാരണം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം 24ന് ഭാരത് മണ്ഡപം വേദിയായ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധിച്ചതിനാണ് ഉദയ്ഭാനു ചിബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *