BREAKING NEWS


Politics

Pinarayi Vijayan പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട്‌ പ്രസംഗം സഭ ടിവിയിൽ നിന്നും നീക്കി, നടപടി മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരം
Breaking News, Kerala News, Latest news, Politics

Pinarayi Vijayan പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട്‌ പ്രസംഗം സഭ ടിവിയിൽ നിന്നും നീക്കി, നടപടി മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരം

തിരുവനന്തപുരം:  Pinarayi Vijayan യുഡിഎഫ് സർക്കാർ മദ്യനികുതിയിൽ ഇളവ് വരുത്തിയതിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം സഭാ ടി വിയിൽ നിന്നും നീക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെതുടർന്നാണ് പ്രസംഗം നീക്കിയത്. അടിയന്തര പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. സ്പീക്കർ അനുമതി നൽകാത്തതിനെതുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് തൊട്ടുപിന്നാലെയാണ് പ്രസംഗം സഭാ ടി വിയിൽ നിന്നും നീക്കിയത്. പ്രസംഗം കഴിഞ്ഞ് കേവലം 20 മിനിറ്റുകൾക്കകംപ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സഭയിലെ ആരോപണം നീക്കിയത് അസാധാരണമായിട്ടായിരുന്നു. https://newsvigilmalayalam.com/p-rajeev-ldf-conviner/ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം കർണാടകത്തിലെ ബക്കാർഡി മദ്യക്കമ്പന...
P RAJEEV എൽഡിഎഫ് കൺവീനറായി പി. രാജീവ്? ചർച്ചകൾ സജീവം
Breaking News, Kerala News, Latest news, Politics

P RAJEEV എൽഡിഎഫ് കൺവീനറായി പി. രാജീവ്? ചർച്ചകൾ സജീവം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. രാജീവിനെ P RAJEEV എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. നിലവിലെ കൺവീനർ ടി.പി. രാമകൃഷ്ണൻ സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മുന്നണിയുടെ യുവമുഖങ്ങളിലൊരാളായ പി. രാജീവ് മന്ത്രി എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനവും പൊതുസ്വീകാര്യതയും പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേര് സജീവ ചർച്ചയാകുന്നത്. മുന്നണി സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകാൻ കഴിയുന്ന നേതാവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ രാഷ്ട്രീയ സമീപനങ്ങളെക്കുറിച്ച് തുറന്ന അഭിപ്രായപ്രകടനം നടത്തിയ നേതാക്കളിൽ ഒരാളായിരുന്നു പി. രാജീവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയ ചില മുദ്രാവാക്യങ്ങൾ പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും പാർട്ടിക്ക് പുതിയ സമര-രാഷ്ട്രീയ രീതികൾ ആവശ്യമാണ...
GEORGE KURIAN കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജി രാഷ്ട്രപതി അംഗീകരിച്ചു
Breaking News, India, Kerala News, Latest news, Politics

GEORGE KURIAN കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജി രാഷ്ട്രപതി അംഗീകരിച്ചു

  ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ സഹമന്ത്രിGEORGE KURIAN രാജിവെച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരമാണ് രാജി സ്വീകരിച്ചതെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതും ബിജെപി ഇത്തവണ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം നൽകാതിരുന്നതുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യന് പകരം ബിജെപി പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവായ ജോർജ് കുര്യൻ 2024 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയിൽ അംഗമായത്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലും സഹമന്ത്രിയായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനിടയിൽ...
EXCLUSIVE Travancore Devaswom പട്ടികയിലേയില്ലാത്ത ഗന്ധർവ – സന്താന ഗോപാല പൂജകൾ, നൽകുന്നത് അർച്ചനയ്ക്കുള്ള രസീത്, ദേവസ്വം ഉദ്യോഗസ്ഥരുടെ വഴിപാട് കൊള്ള.
Exclusive, Breaking News, Features, Kerala News, Latest news, Politics, Top News

EXCLUSIVE Travancore Devaswom പട്ടികയിലേയില്ലാത്ത ഗന്ധർവ – സന്താന ഗോപാല പൂജകൾ, നൽകുന്നത് അർച്ചനയ്ക്കുള്ള രസീത്, ദേവസ്വം ഉദ്യോഗസ്ഥരുടെ വഴിപാട് കൊള്ള.

  മനോജ്‌ വാസുദേവ് തിരുവനന്തപുരം: Travancore Devaswom  ദേവസ്വം ബോർഡിന്റെ പൂജാ - വഴിപാട് പട്ടികയിൽ ഇല്ലാത്ത പൂജകളുടെ പേരിലും ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതായി ആരോപണം. മംഗല്യ പൂജ, ഗന്ധർവ പൂജ, സന്താന ഗോപാല പൂജ എന്നിങ്ങനെയാണ് പൂജകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വഴിപാട് സ്റ്റേറ്റ്മെന്റ് അനുസരിച്ച് സ്വയംവരാർച്ചന/സ്വയംവര പുഷ്പാഞ്ജലി/ മംഗല്യസൂക്ത പുഷ്പാഞ്ജലി, സന്താന ഗോപാലാർച്ചന എന്നിവ മാത്രമേയുള്ളു. ഇതിനാകട്ടെ 40 രൂപയാണ് വഴിപാട് നിരക്ക്. എന്നാൽ പൂജയുടെ പേര് പറഞ്ഞ് ഈടാക്കുന്നതാകട്ടെ 500 രൂപ മുതൽ ആയിരം രൂപ വരെയും. സ്വയംവരാർച്ചനയാണ് പൂജയാക്കി മാറ്റുന്നത്. ബോർഡിലേക്ക് ഒടുക്കേണ്ട ഏഴാം നമ്പർ ഫോം അനുസരിച്ച് മേൽപ്പറഞ്ഞ അർച്ചനകളുടെ തുക ഒടുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കൃത്രിമത്വം കണ്ടുപിടിക്കാനും കഴിയില്ല. പൂജ നടത്തിയെന്ന പേരിൽ ശർക്കരപ്പായസം ഭക്തർക്ക് നൽകുന്നതിനാൽ അവർക്കും സംശയമു...
ഇടതുപക്ഷത്തെ നയിക്കുന്നത്  പിണറായി വിജയൻ; തീരുമാനം പൊളിറ്റ് ബ്യൂറോ യോഗത്തിൽ
Politics

ഇടതുപക്ഷത്തെ നയിക്കുന്നത് പിണറായി വിജയൻ; തീരുമാനം പൊളിറ്റ് ബ്യൂറോ യോഗത്തിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഐഎം തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണെന്ന് എം.എ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെയാണ് എൽഡിഎഫ് മുന്നേറുകയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻയും അറിയിച്ചു....
മന്ത്രിക്കെതിരായ ആക്രമണ ആരോപണം: കെഎസ്‌യു പ്രതിഷേധം ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ
Politics

മന്ത്രിക്കെതിരായ ആക്രമണ ആരോപണം: കെഎസ്‌യു പ്രതിഷേധം ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആക്രമണാരോപണത്തിൽ കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് വി ഡി സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും പോയിട്ടില്ലെന്നും, മന്ത്രിയുടെ സമീപത്ത് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായതിനാൽ എന്തും പറയുന്ന സാഹചര്യമാണെന്നും, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്നും സതീശൻ വ്യക്തമാക്കി. തനിക്കെതിരെ പ്രതിഷേധിക്കാമെന്നും, എന്നാൽ ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു. കരിങ്കൊടി പ്രതിഷേധം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധത്തെ കുറിച്ച് ഓർക്കണമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മറുപടി. എന്താണ് പ്രകോപനം ഉണ്ടായത് എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. ഇതുപോലെത്തെ സംഭവങ്ങൾ മുമ്പും ഉണ്ടാ...
ബിജെപി തീരുമാനം: പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജ് മത്സരിക്കും
Politics

ബിജെപി തീരുമാനം: പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജ് മത്സരിക്കും

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി പി സി ജോര്‍ജിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. മണ്ഡലത്തിൽ സജീവ പ്രവർത്തനം ആരംഭിക്കണമെന്ന് പാർട്ടി നേതൃത്വവും അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ മണ്ഡലം കേന്ദ്രീകരിച്ച് പി സി ജോര്‍ജ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎക്കായി ബിഡിജെഎസ് മത്സരിച്ചിരുന്നെങ്കിലും ഇത്തവണ മണ്ഡലം പി സി ജോര്‍ജിന് വിട്ടുകൊടുക്കാനാണ് തീരുമാനം. പകരമായി ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നൽകാനാണ് നീക്കം. 2021ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി സി ജോര്‍ജിന് വിജയിക്കാനായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) നേതാവ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ 16,817 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 1996 മുതൽ 2016 വരെ മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചിരുന്ന പി സി ജോര്‍ജിന് സ്...
സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ
Politics

സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ

തൃശ്ശൂർ: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്‌ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്‌ലാറ്റ് ഉണ്ട്....
തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല വി. ശിവന്‍കുട്ടിക്ക്;സിപിഐഎം നീക്കത്തിന് ആന്റണി രാജുവിന്റെ എതിർപ്പ്
Politics

തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല വി. ശിവന്‍കുട്ടിക്ക്;സിപിഐഎം നീക്കത്തിന് ആന്റണി രാജുവിന്റെ എതിർപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനുള്ള സിപിഐഎം നീക്കത്തിനെതിരെ ആന്റണി രാജു രംഗത്ത്. ഇനി തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസ്‌ന് നല്‍കില്ലെന്ന നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎം ഔദ്യോഗികമായി അറിയിക്കാനിരിക്കുകയാണ്. മണ്ഡലത്തിന്റെ പ്രത്യേക ചുമതല മന്ത്രി വി. ശിവൻകുട്ടിക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്. അയോഗ്യത തനിക്കുമാത്രമാണെന്നും പാര്‍ട്ടിക്കല്ലെന്നും ചൂണ്ടിക്കാട്ടി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റൊരാളെ ഇറക്കാനുള്ള നീക്കവും ആരംഭിച്ചതോടെ സിപിഐഎം നേതൃത്വം മണ്ഡല നിയന്ത്രണം ശക്തമാക്കി. മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തിയ വികസന ജാഥയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സഹകരിച്ചില്ലെന്നും, വി...
സമസ്ത ഐക്യ ചർച്ചകൾക്ക് പച്ചക്കൊടി: എപി വിഭാഗം പ്രമേയം പാസാക്കി
Politics

സമസ്ത ഐക്യ ചർച്ചകൾക്ക് പച്ചക്കൊടി: എപി വിഭാഗം പ്രമേയം പാസാക്കി

മലപ്പുറം ജില്ലയിലെ കോട്ടക്കൽയിൽ നടന്ന മുശാവറ യോഗത്തിൽ സമസ്ത എപി വിഭാഗം ഐക്യ ചർച്ചകൾക്ക് അനുകൂലമായി പ്രമേയം പാസാക്കി. സമൂഹത്തിന്റെ സ്ഥിരതയാർന്ന വളർച്ചയ്ക്കും പുരോഗതിക്കും സുന്നി വിഭാഗങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് സമസ്ത നൂറാം വാർഷിക സെൻറനറി വിളംബര ജാഥയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി വ്യക്തമാക്കി. മുശാവറ യോഗത്തിനിടെ എപി വിഭാഗം നേതാവ് ഖലീൽ ബുഖാരി തങ്ങൾ മലപ്പുറത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി. ഇതിന് മുമ്പ് വിഘടിച്ച സുന്നി സംഘടനകൾ മാതൃസംഘടനയിലേക്ക് മടങ്ങിവരണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് എപി വിഭാഗം ഐക്യ ചർച്ചകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഐക്യത്തിനായുള്ള ശ്രമങ്ങളെ ബഹുമാനത്തോടെ സമീപിക്കണമെന്നും വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഇതിന് തടസ്സം സൃഷ്ടിക്കരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാൽ പുത്തൻ വാദിക...