BREAKING NEWS


Politics

കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക 20ന്; പ്രചാരണ സമിതി രൂപീകരിച്ചു
Politics

കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക 20ന്; പ്രചാരണ സമിതി രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. രണ്ട് മണ്ഡലങ്ങൾ ഒഴികെ നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കും. തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് വീണ്ടും രംഗത്തിറങ്ങും. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്ക്കും മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. സിറ്റിങ് എംഎൽഎമാർ തമ്മിൽ സീറ്റ് മാറ്റം അനുവദിക്കില്ലെന്ന നിർദ്ദേശവും നൽകി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതികൾക്കും രൂപം നൽകി. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാനാകും. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. പത്ത് അംഗങ്ങളുള്ള സമിതിയിൽ യുവ നേതാക്കളും ഉൾപ്പെടുന്നു. കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പ...
ദേശീയ പണിമുടക്ക് കേരള ബന്ദായി ചുരുങ്ങി: വിമർശനവുമായി ശശി തരൂർ
Politics

ദേശീയ പണിമുടക്ക് കേരള ബന്ദായി ചുരുങ്ങി: വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തിൽ “കേരള ബന്ദ്” മാത്രമായി ഒതുങ്ങിയതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെങ്കിലും മറ്റുള്ളവരെ തടസ്സപ്പെടുത്താനുള്ള അവകാശത്തെ പിന്തുണയ്ക്കാനാവില്ലെന്നും തരൂർ വ്യക്തമാക്കി. മറ്റൊരാളുടെ സ്വതന്ത്ര സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇന്നത്തെ "ഭാരത് ബന്ദ്" യഥാർത്ഥത്തിൽ മറ്റൊരു "കേരള ബന്ദ്" മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസ്സപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക...
ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടി: അടൂർ പ്രകാശ്
Politics

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടി: അടൂർ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ്‌ഐടി ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍എസ്‌ഐടി ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടിയാണ്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് പ്രതികരിച്ചത്. ഒരുമിച്ചിരുത്തിയാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് അല്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി...
100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ:  പുതുയുഗ യാത്രയ്ക്ക് കുമ്പളയിൽ തുടക്കം
Politics

100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ:  പുതുയുഗ യാത്രയ്ക്ക് കുമ്പളയിൽ തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ 'പുതുയുഗ യാത്ര'യ്ക്ക് കാസർകോട് കുമ്പളയിൽ ആവേശകരമായ തുടക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയൊരു മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സ്വർണ്ണം കൊള്ളയടിച്ചവർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ സമീപനത്തെ സതീശൻ രൂക്ഷമായി വിമർശിച്ചു.വെറുമൊരു രാഷ്ട്രീയ ജാഥ എന്നതിലുപരി, ഭാവി കേരളത്തിനായുള്ള യു.ഡി.എഫിന്റെ ബദൽ പദ്ധതികൾ യാത്രയിലുടനീളം പ്രഖ്യാപിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച...
ബംഗാളിൽ ഇഡി-മമത പോര്: തെരുവിൽ ഏറ്റുമുട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
Breaking News, Latest news, Politics

ബംഗാളിൽ ഇഡി-മമത പോര്: തെരുവിൽ ഏറ്റുമുട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങൾക്കാണ് ജനുവരി എട്ടിന് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐപാക് (I-PAC) ഡയറക്ടർ പ്രതീക് ജയിന്റെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡിനെത്തിയതോടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് രംഗത്തിറങ്ങി കേന്ദ്ര ഏജൻസിയെ തടഞ്ഞു. ​ ​അനധികൃത കൽക്കരി ഖനനത്തിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഐപാക് വഴി ടിഎംസിയിലേക്ക് എത്തിയെന്ന സിബിഐ കേസിലെ കണ്ടെത്തലുകളെ തുടർന്നാണ് ഇഡി റെയ്ഡ് നടത്തിയത്. മമതയുടെ മരുമകൻ അഭിഷേക് ബാനർജിക്കും കള്ളക്കടത്ത് സംഘത്തിനും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. ​റെയ്ഡ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മമത ബാനർജി, പ്രതീക് ജയിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ഹാർഡ് ഡിസ്കുകളും തന്റെ കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചോർത്താനായി അമിത് ഷായുടെ നിർദ്ദ...
​’സി.എം.ഡി.ആർ.എഫിലേക്ക് പണം നൽകരുതെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല’; സി.പി.എം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് വി.ഡി. സതീശൻ
Ernakulam, Kerala News, Latest news, Politics

​’സി.എം.ഡി.ആർ.എഫിലേക്ക് പണം നൽകരുതെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല’; സി.പി.എം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് വി.ഡി. സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) പണം നൽകരുതെന്ന് യു.ഡി.എഫ് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ പണം നൽകി മാതൃക കാണിച്ചവരാണെന്നും രാഷ്ട്രീയ ലാഭത്തിനായി സി.പി.എം കള്ളം പ്രചരിപ്പിക്കുകയാണെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ​പണം നൽകി മാതൃകയായി: താനുൾപ്പെടെയുള്ള യു.ഡി.എഫ് എം.എൽ.എമാരും എം.പിമാരും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ട്. ഏകദേശം 19 ലക്ഷത്തോളം രൂപ ഇത്തരത്തിൽ കൈമാറി. സഹായിക്കരുതെന്ന് പ്രചരിപ്പിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണ്.ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താൻ സർക്കാരിന് സാധിച്ചില്ല. എന്നാൽ യു.ഡി.എഫ് നാല് മാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്തു. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ളവർ വീട് നിർമ്മാണം ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ നൽകിയ 742 കോടി...
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
Breaking News, Latest news, Pathanamthitta, Politics

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെ വിട്ടുകിട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡി അപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലുള്ള രാഹുലിനെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ​കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം തന്നെ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന് പ്രതിഭാഗം ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ ജാമ്യത്തിനായുള്ള രാഹുലിന്റെ കാത്തിരിപ്പ് നീളുകയാണ്. ​പ്രതിയുമായി വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രത...
ഇരിട്ടിയിൽ എം.എസ്.എഫ് നേതാവിന് വെട്ടേറ്റു; പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം
Breaking News, Politics

ഇരിട്ടിയിൽ എം.എസ്.എഫ് നേതാവിന് വെട്ടേറ്റു; പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം

ഇരിട്ടി: കണ്ണൂർ വിളക്കോട് എം.എസ്.എഫ് ജില്ലാ പ്രവർത്തക സമിതി അംഗം നൈസാം പുഴക്കരയ്ക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റ നൈസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ​ ബൈക്കിലും കാറിലുമായി എത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നൈസാം മൊഴി നൽകി. ​പശ്ചാത്തലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. വോട്ടെടുപ്പ് ദിവസവും പലയിടങ്ങളിലും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എം.എസ്.എഫ് നേതൃത്വം ആരോപിച്ചു. തിരഞ്ഞെടുപ്പ് വൈരാഗ്യത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്ന് പോലീസും പ്രാഥമികമായി വിലയിരുത്തുന്നു. ​സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത്...
അതിജീവിതയ്ക്ക് നേരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി; സന്ദേശങ്ങൾ പുറത്ത്
Breaking News, Kerala News, Latest news, Politics

അതിജീവിതയ്ക്ക് നേരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി; സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച അതീവ ഗൗരവകരമായ ഭീഷണി സന്ദേശങ്ങൾ പുറത്തായി. താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് രാഹുൽ ഭീഷണിയുമായി രംഗത്തെത്തിയതെന്ന് അതിജീവിത ആരോപിക്കുന്നു. തനിക്കെതിരെ പരാതി നൽകുന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ​ ​"എന്തിനും തയ്യാർ": “പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട” എന്ന് തുടങ്ങുന്ന സന്ദേശത്തിൽ, താൻ എല്ലാത്തിന്റെയും അങ്ങേയറ്റം കണ്ടവനാണെന്നും ഇനി എന്തിനും തയ്യാറാണെന്നും രാഹുൽ പറയുന്നു. ​കുറ്റസമ്മതമില്ല: താൻ മാത്രം മോശക്കാരനാകുന്ന രീതിയിലുള്ള കുറ്റസമ്മതത്തിനില്ലെന്നും പരാതിയുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. ​വെല്ലുവിളി: “ഇമേജ് തിരിച്ചുപിടിക്കലല്ല ലക്ഷ്...
വാണിമേൽ പഞ്ചായത്തിലെ പരാജയം: മുസ്ലിം ലീഗിൽ പരസ്യ പ്രതിഷേധം; പ്രവർത്തകർ ഓഫീസ് പൂട്ടി
Kerala News, Latest news, Politics

വാണിമേൽ പഞ്ചായത്തിലെ പരാജയം: മുസ്ലിം ലീഗിൽ പരസ്യ പ്രതിഷേധം; പ്രവർത്തകർ ഓഫീസ് പൂട്ടി

​നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തതോടെയാണ് നേതൃത്വത്തിനെതിരെ ഒരുവിഭാഗം പ്രവർത്തകർ രംഗത്തിറങ്ങിയത്. ​ ഞായറാഴ്ച രാത്രി എട്ടരയോടെ നൂറിലേറെ വരുന്ന പ്രവർത്തകർ ഭൂമിവാതുക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പഞ്ചായത്ത് ലീഗ് ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഓഫീസ് പൂട്ടുകയും ചെയ്തു. ​ആവശ്യം: പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്നും പരാജയത്തിന് കാരണക്കാരായ നേതൃത്വം രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.കഴിഞ്ഞ കുറച്ചു കാലമായി വാണിമേലിൽ ലീഗിനുള്ളിൽ നിലനിന്നിരുന്ന വിഭാഗീയതയാണ് തെരഞ്ഞെടുപ്പ് പരാജയത്തോടെ പരസ്യമായ പോർവിളിയായി മാറിയത്. ​ ​ലീഗിന് വലിയ സ്വാധീനമുള്ള വാണിമേൽ പഞ്ചായത്തിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി...