BREAKING NEWS


ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടി: അടൂർ പ്രകാശ്

By sanjaynambiar
AdoorPrakash 1766657401545 e9121f4d 092b 4ba3 9cde a0837cc1ce3e 640x360 1

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ്‌ഐടി ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍എസ്‌ഐടി ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്‌ഐടിയാണ്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് പ്രതികരിച്ചത്. ഒരുമിച്ചിരുത്തിയാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് അല്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയ സമയത്ത് അടൂര്‍ പ്രകാശും അവിടെയുണ്ടായിരുന്നു. ഈ ചിത്രമാണ് വലിയ വിവാദമായത്. ഇതിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ അടൂര്‍ പ്രകാശ് പങ്കെടുത്ത ചിത്രവും പുറത്തുവന്നു. റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു ഈ ചിത്രം പുറത്തുവിട്ടത്. ഇതിന് ശേഷവും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുന്നുകൊണ്ടിരുന്നു. അടൂര്‍ പ്രകാശിനെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു അതില്‍ ഒന്ന്. ഈ കൂടിക്കാഴ്ചയില്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും ഉണ്ടായിരുന്നു. അടൂര്‍ പ്രകാശിന് ഇവര്‍ ഒരു സമ്മാനം നല്‍കിയിരുന്നു. ഇതില്‍ ഈന്തപ്പഴമായിരുന്നുവെന്നായിരുന്നു അടൂര്‍ പ്രകാശ് പിന്നീട് പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *