BREAKING NEWS


തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്

By sanjaynambiar
jkj

ബി ജെ പിയെ എതിർത്താൽ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജ്. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. അച്ഛന്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരും. അങ്ങനെ വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പി സി ജോർജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ജോർജ് പറഞ്ഞു.

ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലാണ് പി സി ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്.

അതേസമയം, രാജീവ് ചന്ദ്രശേഖർ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പറഞ്ഞ ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യപകമായ അഴിമതി എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

തങ്ങളുടെ ഭാഗമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *