BREAKING NEWS


ഇടതുപക്ഷത്തെ നയിക്കുന്നത് പിണറായി വിജയൻ; തീരുമാനം പൊളിറ്റ് ബ്യൂറോ യോഗത്തിൽ

By newsvigil admin
cm 7 2

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഐഎം തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണെന്ന് എം.എ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെയാണ് എൽഡിഎഫ് മുന്നേറുകയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻയും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *