BREAKING NEWS


Gulf

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം: 43 ലക്ഷം ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
Gulf, Latest news

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം: 43 ലക്ഷം ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

അബുദാബി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയിലെ 43 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യൻ രാഷ്ട്രപതിക്കും ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കൈമാറി. ​ ​അബുദാബിയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ദേശീയ പതാക ഉയർത്തലിന് പിന്നാലെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. യുഎഇയുടെ മണ്ണിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധവും അസാധാരണവുമായ സൗഹൃദത്തിന്റെ തെളിവാണെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. സാംസ്‌കാരിക ഐക്യവും ദേശസ്‌നേഹവും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രപതി ദ...
വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ
Gulf

വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ

  റിയാദ്: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നതിനുമായി പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. 'മർജിയ' എന്ന പേരിൽ സൗദി അക്രഡിറ്റഡ് വാല്യൂവേഴ്‌സ് അതോറിറ്റിയാണ് പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു റഫറൻസായാണ് ഇത് നിലകൊള്ളുന്നതെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് സാദ് അൽ ബൈസ് പറഞ്ഞു. കൂടാതെ വാങ്ങൽ, വിൽക്കൽ പ്രക്രിയകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്ലാറ്റ്‌ഫോം എന്നും അദ്ദേ...
ആരോഗ്യ മേഖലയിൽ മാറ്റത്തിന് പുതിയ ചുവടുവെപ്പുമായി യു എ ഇ
Gulf

ആരോഗ്യ മേഖലയിൽ മാറ്റത്തിന് പുതിയ ചുവടുവെപ്പുമായി യു എ ഇ

  ദുബൈ: ആരോഗ്യ മേഖലയിൽ പുതിയ മാറ്റത്തിനൊരുങ്ങി യു എ ഇ. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ അതിവേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ ആശുപത്രികളിൽ എയർ ടാക്സികൾ ഇറങ്ങാൻ വേണ്ടി വെർട്ടിപോർട്ട് സ്ഥാപിക്കും. ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിയും ആർച്ചർ ഏവിയേഷൻ ഇൻ‌കോർപ്പറേറ്റഡുമായി സഹകരിച്ച് ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ റോഡിലൂടെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിന് മണിക്കൂറുകൾ വേണ്ടി വരും. എന്നാൽ ഹെലിപാഡ് സംവിധാനം ഉള്ള ഹോസ്പിറ്റലുകളിൽ മിനിറ്റുകൾl കൊണ്ട് രോഗിയെ എത്തിക്കാൻ സാധിക്കും. മാത്രവുമല്ല, അടിയന്തര സാഹചര്യങ്ങളിൽ അവയവങ്ങൾ വേഗത്തിൽ എത്തിക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇതിനായി 4 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക തരത്തിൽ ആർച്ചറിന്റെ ‘മിഡ്‌നൈറ്റ്’ എന്ന ഇലക്ട്രിക് വിമാനങ്ങളാണ് നിർമ്മിക്കുന്നത്. സാധാരണ ഹെലികോപ്റ്ററിനെ പോലെ വലിയ ശബ്ദമുണ്ടാക്കുന്നവയല്ല ഈ എയർ ടാക്സിക...
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ
Gulf

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ

  റിയാദ്: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈനും ചേർന്നാണ് പുതിയ കരാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നതിനോടൊപ്പം ഇരു വരും തമ്മിലുള്ള കരാർ ഡിജിറ്റൽ രേഖയാക്കി മാറ്റും. ശമ്പളം നൽകാതിരിക്കുക,തൊഴിൽ കരാർ ഉടമ ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ഏകീകൃത ലീസ് കരാർ, വാഹന ലീസിംഗ് കരാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥി രജിസ്ട്രേഷൻ കരാർ തുടങ്ങിയവയും പുതിയ നയത്തിന്റെ പരിധിയിൽ വരുന്ന...
സൗദി പ്രവാസികൾക്ക് സന്തോഷിക്കാം; വില്ല അപ്പാർട്ട്മെന്‍റ് വാടക നിരക്കുകളിൽ 40 ശതമാനം വരെ ഇടിവ്
Gulf

സൗദി പ്രവാസികൾക്ക് സന്തോഷിക്കാം; വില്ല അപ്പാർട്ട്മെന്‍റ് വാടക നിരക്കുകളിൽ 40 ശതമാനം വരെ ഇടിവ്

  റിയാദ്: സൗദി ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതികൾക്ക് പിന്നാലെ റിയാദിൽ വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ എന്നിവയ്ക്ക് വില കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്. വൻകിട കമ്പനികളുടെ വരവും, ജോലി തേടി കൂടുതൽ പേർ അയൽ രാജ്യങ്ങളിൽ നിന്നും ചേക്കേറുകയും ചെയ്തതോടെയാണ് റിയാദിൽ വാടക നിരക്ക് കൂടാൻ കാരണമായത്. റിയൽ എസ്റ്റേറ്റ് എക്‌സ്‌ചേഞ്ച് കണക്കുകളിൽ കഴിഞ്ഞ ആഴ്ച മുതൽ വർധിക്കുന്ന നിരക്കിൽ 40% വരെ ഇടിവ് ചൂണ്ടിക്കാട്ടുന്നു. സൗദി കിരീടാവകാശിയുടെ നിർദേശ പ്രകാരം ഒഴിഞ്ഞു കിടക്കുന്ന റിയാദിലെ ഭൂപ്രദേശത്തിന് വൻ നികുതി ചുമത്താനും തുടങ്ങിയത്കെട്ടിടം പണിയാൻ ഉടമസ്ഥർ നിർബന്ധിതരാകും. ഇതും വാടക വർധന തടയാൻ സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. മലയാളി പ്രവാസികൾ താമസിച്ചിരുന്ന പ്രതിവർഷം 12,000 റിയാലെന്ന കുറഞ്ഞ നിരക്കുള്ള കെട്ടിടങ്ങൾക്ക് അയ്യായിരം ...
സ്കൂളിൽ പോയില്ലെങ്കിൽ ഇനി പണി പാളും; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ
Gulf

സ്കൂളിൽ പോയില്ലെങ്കിൽ ഇനി പണി പാളും; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ

  ദുബൈ: 2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഹാജർ നിയമങ്ങൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് വിദ്യാർത്ഥികളിൽ കർശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ്. വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഹാജരാകാതിരുന്നാൽ വിദ്യാർത്ഥികളുടെമേൽ അച്ചടക്ക നടപടി ഉണ്ടാകും. ഒരു ദിവസം ഹാജരാകാതിരുന്നാൽ ആദ്യഘട്ടമായി മുന്നറിയിപ്പ് നൽകും. ഒരു വിദ്യാർത്ഥി ഒരു അധ്യയന വർഷത്തിൽ 15 ദിവസങ്ങൾ ഇങ്ങനെ ഹാജാരാകാതിരുന്നാൽ തുടർ നടപടികളിലേക്ക് പോകും. ഹാജരാകാതിരിക്കുന്ന വിദ്യാർത്ഥിയുടെ ഫയലും അവരുടെ രക്ഷിതാവിനെയും ബന്ധപ്പെട്ട അധികാരികൾക്കും കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങൾക്കും റഫർ ചെയ്യും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കെന്ധ്രികരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങളും നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെങ്കിൽ ഉടൻ രക്...
സോഷ്യൽ മീഡിയാ ദുരുപയോഗം നടത്തിയവരെ പ്രോസിക്യൂഷന് റഫർ ചെയ്ത് യു എ ഇ
Gulf

സോഷ്യൽ മീഡിയാ ദുരുപയോഗം നടത്തിയവരെ പ്രോസിക്യൂഷന് റഫർ ചെയ്ത് യു എ ഇ

അബുദാബി: ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ചവർക്കെതിരെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാൻ യു എ ഇ നാഷണൽ മീഡിയ ഓഫീസ് തീരുമാനിച്ചു.സോഷ്യൽ മീഡിയ ഉപയോഗിച്ചവരിൽ ചിലർ അതിൽ പ്രസിദ്ധീകരിച്ചതും ആവർത്തിച്ചതുമായ ഉള്ളടക്കം നിരീക്ഷിച്ച്, അവലോകനം ചെയ്ത്, വിലയിരുത്തിയ ശേഷം, അവരെ റഫർ ചെയ്തതായി നാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഉത്തരവാദിത്തമുള്ള ഒരു മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സൃഷ്ടിപരമല്ലാത്ത ഉള്ളടക്കത്തിൽ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് നാഷണൽ മീഡിയാ ഓഫീസ് വ്യക്തമാക്കി.മാധ്യമ ധാർമ്മികതയെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്നും നാഷണൽ മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു. ...
കുവൈത്ത് വ്യാജമദ്യ ദുരന്തം:ഇന്ത്യക്കാർ ഉൾപ്പെടെ 67 പേർ പിടിയിൽ
Gulf

കുവൈത്ത് വ്യാജമദ്യ ദുരന്തം:ഇന്ത്യക്കാർ ഉൾപ്പെടെ 67 പേർ പിടിയിൽ

കുവൈത്തിലുണ്ടായ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 67 പേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായി നടത്തുന്ന പരിശോധനയിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരെന്നാണ് വിവരം. പിടിയിലായവരിൽ സ്ത്രീകളും ഉൾപ്പെടും. വ്യാജ മദ്യ ദുരന്തത്തിൽ 23 പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്. 160ലധികം പേർ ചികിത്സ തേടിയതായാണ് വിവരം. മെത്തനോൾ കലർന്ന മദ്യം കഴിച്ചതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. 21 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 61 പേർ വെന്‍റിലേറ്ററിലും തുടരുകയാണ്. നിരവധി പേർക്ക് വൃക്ക തകരാറിലാവുകയും ചെയ്തിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ മരണ സംഖ്യ ഉയ...
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ;നിരവധി ആളുകൾ ചികിത്സയിൽ
Gulf

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ;നിരവധി ആളുകൾ ചികിത്സയിൽ

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു.   160 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം. ഇതിൽ ഭൂരിഭാഗം ആളുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.  ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരിൽ നിരവധിപ്പേരെ ഡയാലിസിന് വിധേയമാക്കി. ഐ സി യു, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്കായി ഒരുക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സുരക്ഷാ സേനകൾ പ്രത്യേക പരിശോധനകൾ നടത്തുമെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേ...
ചുട്ടുപഴുത്ത് കുവൈത്ത്, താപനില 52 ഡിഗ്രി
Gulf, Latest news, Top News, Weather

ചുട്ടുപഴുത്ത് കുവൈത്ത്, താപനില 52 ഡിഗ്രി

കുവൈത്തിൽ വേനൽക്കാലത്തിന്റെ പാരമ്യം ഓഗസ്റ്റ് 22 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ സ്ഥിരീകരിച്ചു. ഇന്നലെ കുവൈത്തിലെ ജഹ്‌റയിൽ ഏറ്റവും കൂടിയ താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് ആണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യം നിലവിൽ 'താലിഅ് അൽ-മിർസാം', 'ജംറത്ത് അൽ-ഖായിസ്' എന്നീ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് കുവൈത്തിലെയും മേഖലയിലെയും വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയങ്ങളാണെന്നും ഈ കാലയളവിലാണ് ഏറ്റവും ഉയർന്ന വാർഷിക താപനില രേഖപ്പെടുത്തുന്നതെന്നും റമദാൻ പറഞ്ഞു. ഓരോ വർഷവും ജൂലൈ 20 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവ് വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിന് ശേഷം താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും വേനൽക്കാലത്തിന്റെ അവസാനവും ക്രമാനുഗതമായ തണുപ്പ് കാലത്തിന്റെ ആരംഭവും ക...