BREAKING NEWS


Weather

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത
Weather

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴമുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട് എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു....
കടുത്ത വേനൽ: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
Weather

കടുത്ത വേനൽ: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: വേനൽക്കാലത്തിലെ കാഠിന്യം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെ നിർബന്ധിത വിശ്രമവേളയായിരിക്കുമെന്ന് ലേബർ കമ്മിഷണറേറ്റ് അറിയിച്ചു. സൂര്യാഘാതം തടയുന്നതിനുള്ള അടിയന്തര നടപടിയായാണ് തീരുമാനം.പുതിയ ക്രമീകരണപ്രകാരം രാവിലെ 7.00 മുതൽ വൈകുന്നേരം 7.00 വരെ ഉള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായിരിക്കും ജോലി സമയം. മേയ് 20 വരെ ഈ ഉത്തരവ് ബാധകമായിരിക്കുംെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ വ്യക്തമാക്കി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുമെന്നുമാണ് നിർദേശം. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിക്ക് മുകളിലുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ മലയോര പ്രദേശങ്ങളെ ഉത്തരവിന്റെ പരിധിയ...
ഹിമഭീമൻ എ23എ; മഞ്ഞുപാളി ഉരുകിത്തീരുന്നത് അതിവേഗത്തിൽ
World, Kerala News, Latest news, Weather

ഹിമഭീമൻ എ23എ; മഞ്ഞുപാളി ഉരുകിത്തീരുന്നത് അതിവേഗത്തിൽ

അന്റാർട്ടിക്ക: ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങൾ വ്യക്തമാക്കിക്കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ഹിമശൈലമായിരുന്ന എ23എ അതിവേഗം വിഘടിക്കുന്നു. ചൈനീസ് ഉപഗ്രഹമായ ഫെങൻ-3 ആണ് ഈ ഭീമൻ മഞ്ഞുപാളിയുടെ തകർച്ച നിരീക്ഷിക്കുന്നത്. 1986-ൽ അന്റാർട്ടിക്കയിലെ ഫിൽക്നർ ഹിമപാളിയിൽ നിന്നാണ് ഇത് വേർപെട്ടത്. ​വലുപ്പത്തിലെ കുറവ്: വേർപെടുമ്പോൾ 4170 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന എ23എ ഇപ്പോൾ വെറും 506 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. അതായത് അതിന്റെ ആദ്യ വലുപ്പത്തിന്റെ എട്ടിലൊന്നായി ഇത് മാറി. ​കാരണം: കടൽവെള്ളത്തിലെ ചൂട് 3 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നതും ദക്ഷിണാർധഗോളത്തിലെ കഠിനമായ വേനലുമാണ് വിഘടനം വേഗത്തിലാക്കിയത്. മഞ്ഞുരുകി വിള്ളലുകളിലൂടെ ഇറങ്ങുന്ന ജലം ചെലുത്തുന്ന വലിയ മർദ്ദമാണ് പാളികൾ പൊട്ടിപ്പിളരാൻ കാരണമാകുന്നത. ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ: ​കഴിഞ്ഞ ഏതാനും ആഴ്ചകളാ...
ചക്രവാതച്ചുഴി: കേരളത്തിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്
Breaking News, Kerala News, Latest news, Topnews, Weather

ചക്രവാതച്ചുഴി: കേരളത്തിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാട് മേഖലയിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയെങ്കിലും കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിലും മഴ ലഭിക്കും.യെല്ലോ അലർട്ട്: വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്നതിനനുസരിച്ച് കേരളത്തിലെ കാലാവസ്ഥയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.​ജനുവരി 9-ന് ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്നാട് തീരത്തും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.ബാധിക്കപ്പെടുന്ന മേഖലകൾ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കന്യാകു...
ഡിറ്റ്‌ വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം
Weather

ഡിറ്റ്‌ വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

കൊളമ്പോ: ഡിറ്റ്‌വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കടന്നു. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ശ്രീലങ്കൻ തീരത്തിന് സമീപം രൂപം കൊണ്ട ഡിറ്റ് വാ നാളെ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങും. മേഖലകളിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂവായിരത്തോളം വീടുകൾ തകർന്നു. 18,000 ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. രണ്ട് ലക്ഷത്തോളം കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്.നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ശ്രീലങ്കയിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ...
കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, അതിശക്ത ചുഴലിക്കാറ്റായി മൊൻത ; ഭീതിയോടെ തീരപ്രദേശങ്ങൾ
Weather

കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, അതിശക്ത ചുഴലിക്കാറ്റായി മൊൻത ; ഭീതിയോടെ തീരപ്രദേശങ്ങൾ

ആന്ധ്രാപ്രദേശ്: പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് 'അതിശക്തമായ ചുഴലിക്കാറ്റായി' മാറിയ മൊൻത ചുഴലിക്കാറ്റിന്റെ ഭീതിയിൽ സ്ഥാനങ്ങൾ. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് 'മൊൻ ത'. ഇതോടെ ആന്ധ്രാ തീരത്ത് കടല്‍ക്ഷോഭം ശക്തമായിട്ടുണ്ട്. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. ആന്ധ്രക്ക് പുറമേ തമിഴ്നാട്ടിലും , ഒഡിഷയിലും , ബംഗാളിലും കനത്ത ജാഗ്രത നിർദേശം നൽകി. സംസ്ഥാനത്തെ 16 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷ, ഛത്തീസ്ഗണ്ഡ്, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അടുത്ത രണ്ട് ദിവസങ്ങളിൽ സർവീസ് നടത്തേണ്ടിയിരുന്ന 100 ലേറെ ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ ബന്ധപ്പെട്ട് സഹായങ്ങൾ വാഗ്ധാനം ചെയ്തു. കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് വിവിധ ഇടങ്ങളില്‍ റോഡുകള്‍ ത...
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മൊൻന്ത’ചുഴലിക്കാറ്റിന് സാധ്യത
Weather

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മൊൻന്ത’ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ശക്തമായ മഴ കണക്കിലെടുത്തു നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി മീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് 'മൊൻന്ത'ചുഴലിക്കാറ്റായി മാറുന്നതോടെ ഇന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചേക്കും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പെട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടാണ് നൽകിയ...
സംസ്ഥാനത്ത് മഴ കനക്കും,  മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത: മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്
Weather

സംസ്ഥാനത്ത് മഴ കനക്കും,  മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത: മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർ...
അതിതീവ്ര മഴയിൽ കേരളത്തിന് നേരിയ ആശ്വാസം; റെഡ് അലർട്ട് പിൻവലിച്ചു
Weather

അതിതീവ്ര മഴയിൽ കേരളത്തിന് നേരിയ ആശ്വാസം; റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്ന് 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്
Weather

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയത്. അതോടൊപ്പം നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുള്ളത്. മറ്റു നാല് ജില്ലകൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. അതേസമയം, ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. നാല് ജില്ലകളിൽ ഉണ്ടായിരുന്ന ഓറഞ്ച് അലേർട്ട് അഞ്ചായി ഉയർത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് നൽകിയത്. അതേസമയം, ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. നാല് ജില്ലകളിൽ ഉണ്ടായിരുന്ന ഓറഞ്ച് അലേർട്ട് അഞ്ചായി ഉയർത്തിയിട്ടുണ്ട്. മല...