ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യം; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ ബിജെപി ആസ്ഥാനത്ത്
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (CPC) പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദർശനം നടത്തി. തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ച, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണ്ണായകമായ 'പാർട്ടി-ടു-പാർട്ടി' ചർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ആസ്ഥാനത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തി.
സിപിസിയുടെ അന്താരാഷ്ട്ര വിഭാഗം വൈസ് മിനിസ്റ്റർ സൺ ഹൈയാൻ നയിച്ച ആറംഗ സംഘമാണ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ്ങും ചർച്ചയിൽ പങ്കെടുത്തു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ്, വിദേശകാര്യ വിഭാഗം ഇൻചാർജ് വിജയ് ചൗധായിവാലേ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് ചൈനീസ് സംഘത്തെ സ്വീകരിച്ചത്.
ഇരു പാർട്ടികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിനെക്കുറ...










