തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ലഭിച്ചു. നാഗർകോവിൽ–മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോർത്ത്–മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിലാണ് പുതിയ സ്റ്റോപ്പ്.

മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായതെന്നും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്ക് ദീർഘദൂര യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Related posts:
- ‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ജൂഡ് ആന്റണി Jude Antony
- നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA
- ഹിമഭീമൻ എ23എ; മഞ്ഞുപാളി ഉരുകിത്തീരുന്നത് അതിവേഗത്തിൽ
- റിപ്പബ്ലിക് ദിന ചടങ്ങ്: ‘പട്ക’ വിവാദത്തിൽ രാഷ്ട്രീയപ്പോര്
