ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ വാഗ്ദാനം തിലക് വർമ്മയ്ക്ക് വയറ്റിൽ പരിക്ക് (Abdominal Injury) സ്ഥിരീകരിച്ചു. ഇതോടെ വരാനിരിക്കുന്ന നിർണ്ണായകമായ പല മത്സരങ്ങളിലും താരം കളിക്കില്ലെന്ന് ഉറപ്പായി. ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ഒരു മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരും.

ജനുവരി 21-ന് ആരംഭിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിൽ തിലക് കളിക്കില്ല.
ലോകകപ്പ് സ്റ്റാർട്ടിംഗ് മിസ്സ് ചെയ്തേക്കാം: ഫെബ്രുവരി 7-ന് അമേരിക്കയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിലും താരം പുറത്തിരിക്കാനാണ് സാധ്യത.പാകിസ്ഥാൻ പോരാട്ടം ലക്ഷ്യം: ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ഹൈ-വോൾട്ടേജ് ഇന്ത്യ-പാക് മത്സരത്തിന് മുൻപ് ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് താരം ശ്രമിക്കുന്നത
പകരക്കാരൻ ആര്?: ന്യൂസിലാൻഡ് പരമ്പരയിൽ തിലകിന് പകരം മധ്യനിരയിൽ ആരെ പരീക്ഷിക്കുമെന്നത് ബിസിസിഐയ്ക്ക് വലിയ വെല്ലുവിളിയാണ്.ഗില്ലിന്റെ കാര്യത്തിൽ എന്ത് സംഭവിക്കും?: ശുഭ്‌മാൻ ഗില്ലിനെ നിലവിൽ ടീമിലേക്ക് പരിഗണിക്കുന്നില്ലെങ്കിലും, മധ്യനിരയിലെ അപ്രതീക്ഷിത വിടവ് മാറ്റങ്ങൾ വരുത്താൻ ബിസിസിഐയെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മിന്നും പ്രകടനത്തിന് ശേഷം തിലക് വർമ്മ പുറത്താകുന്നത് ടീമിന്റെ ബാറ്റിംഗ് ഡെപ്ത്തിനെ ബാധിച്ചേക്കാം. എങ്കിലും പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.
