BREAKING NEWS


Gulf

100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ മൂടും
Gulf, India, Latest news, Science, Top News

100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ മൂടും

2027 ഓഗസ്റ്റ് 2 ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഇത് അറബ് ലോകത്തിന് വളരെ സവിശേഷമായിരിക്കും. 6 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന പൂർണ്ണ സൂര്യഗ്രഹണം അറബ് ലോകത്ത് മാത്രമല്ല, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലും ദൃശ്യമാകും. ലക്‌സർ (ലാസ് വെഗാസ്, യുഎസ്എ), ജിദ്ദ (സൗദി അറേബ്യ), ബെൻഗാസി (ലിബിയ) തുടങ്ങിയ നഗരങ്ങളിൽ 6 മിനിറ്റിലധികം പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകും. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പൂർണ്ണ സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരമാണിത്. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് എന്ത് സംഭവിക്കും? പൂർണ്ണ സൂര്യഗ്രഹണ സമയത്ത്, പകൽ സമയം രാത്രിയായി മാറുന്നു, കാരണം ഭൂമിക്ക് പ്രകാശം നൽകുന്ന സൂര്യൻ പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 2027 ഓഗസ്റ്റ് 2 ന് ചന്ദ്രൻ സൂര്യന് തൊട്ടുമുന്നിലൂടെ കടന്നുപോകും. ഈ സമയത്ത്, സൂര്യൻ...
സൗദി സിനിമ മേഖലക്ക് അതിവേഗ വളർച്ച: ആറുമാസത്തിൽ 1000 കോടി റിയാൽ ടിക്കറ്റ് വരുമാനം
World, Cinema, Gulf, Latest news, Top News

സൗദി സിനിമ മേഖലക്ക് അതിവേഗ വളർച്ച: ആറുമാസത്തിൽ 1000 കോടി റിയാൽ ടിക്കറ്റ് വരുമാനം

സൗദി അറേബ്യയിലെ സിനിമ വ്യവസായം മികച്ച വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, രാജ്യത്ത് സിനിമ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടപ്പെട്ട മൊത്തം വരുമാനം 1000 കോടി റിയാൽ ആയെന്നു സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. ഈ നേട്ടം, രാജ്യത്തെ സിനിമ മേഖലയുടെയും പൊതു ജനങ്ങളുടെ താത്പര്യത്തിന്റെയും വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആകെ ടിക്കറ്റ് വിൽപ്പനയുടെ 19 ശതമാനം വരുമാനം നേടിയത് എട്ട് പ്രമുഖ സിനിമകളിലൂടെയാണ്. ഏറ്റവും കൂടുതൽ വരുമാനം കൈവരിച്ച ചിത്രങ്ങളിലുണ്ട്. ശബാബ് അൽബോംബ് 2, ഹോബൽ, അൽ സർഫ, ഇസ്ആഫ്, ഫഖ്ർ അൽസുവൈദി, ലൈൽ നഹാർ, സെയ്ഫി,തഷ്വീഷ് ആണ് കൂടുതൽ നേട്ടം കൈവരിച്ച സിനിമകൾ. 2025 ജൂലൈ 13 മുതൽ 19 വരെയുള്ള ആഴ്ചയ്ക്കുള്ളിൽ മാത്രം 2.6 കോടി റിയാൽ മൂല്യമുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി കമീഷൻ അറിയിച്ചു. വരുമാന പട്ടികയിൽ ഒന്നാമത് എത്തിയത് അമേരിക്കൻ ചിത്രമായ ‘എഫ്1: ദി മൂവി’ ആണ്, ...
സിറിയക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ
World, Gulf, Latest news, Top News

സിറിയക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ

സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ സൗദിയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. സിറിയയുടെ പുനർനിർമാണത്തിലും സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവ ഉറപ്പാക്കുന്നതിലും അഹ്മദ് അൽഷറാ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും യോഗം ഊന്നിപ്പറഞ്ഞു. സിറിയൻ ജനതക്കും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാത്തരം ദുരിതബാധിതരായ ജനങ്ങൾക്കും സൗദി ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി നൽകുന്ന ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങളെ മന്ത്രിസഭ വിലയിരുത്തി. ഗാസയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്നും അവി...
കുവൈത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ
Top News, Gulf, Latest news, World

കുവൈത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ

കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന പ്രദേശമായി സാൽമിയ മാറിയിട്ടുണ്ട്. 2025 ജൂൺ 30നുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പ്രസിദ്ധീകരിച്ച പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം, സാൽമിയയിലെ ആകെ ജനസംഖ്യ 3,31,462 ആയി ഉയർന്നു. കുവൈത്തിലെ തിരക്കേറിയതും നിരവധി കാര്യങ്ങൾക്കായി ആശ്രയിക്കുന്നതുമായ ഈ പ്രദേശം, തീരദേശ വിനോദസൗകര്യങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒരേസമയം ഉൾക്കൊള്ളുന്നതിന്റെ പശ്ചാത്തലത്തിൽ, ഏറെ ജനകീയത നേടിയിരിക്കുകയാണ്. ഇവിടത്തെ വാസയോഗ്യമായ ആധുനിക താമസസൗകര്യങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഈ പ്രദേശത്തേക്ക് കൂടുതൽ താമസക്കാർ ഒഴുകാൻ കാരണമാകുന്നു. പ്രവാസികൾക്കിടയിൽ പ്രത്യേകിച്ചും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിനിടയിൽ, സാൽമിയ ഒരു പ്രിയപ്പെട്ട താമസ മേഖലയായി നിലകൊണ്ടുവരുന്നു. നിരന്തരമായി ഉയരുന്ന താമസ ആവശ്യകതയ...
ഒമാനിൽ സലാലക്ക് സമീപം ഭൂചലനം
Top News, Gulf, Latest news, World

ഒമാനിൽ സലാലക്ക് സമീപം ഭൂചലനം

ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ജൂലൈ 23 ബുധനാഴ്ച ഒമാൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:02നാണ് ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ദോഫാർ ഗവർണറേറ്റിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു. Tag: Earthquake near Salalah, Oman...
‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി
India, Gulf, Kerala News, Latest news, Top News

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ട്വന്റി ഫോറിനോട് പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത ഇല്ല. പ്രശ്നങ്ങൾ താൻ തന്നെ തീർത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വിപഞ്ചികയെ നാട്ടിൽ എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരൻ വിനോദ് കൂട്ടിച്ചേർത്തു. അതേ...
നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചകള്‍ക്ക് കൂടുതൽ സമയം തേടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
Gulf, India, Latest news, Top News, World

നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചകള്‍ക്ക് കൂടുതൽ സമയം തേടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനുശേഷവും നിമിഷ പ്രിയയുടെ കുടുംബത്തിനാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേസിൽ ഇടപെടല്‍ നടത്തുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാൽ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ പ്രിയയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുന്നുണ്ട്. അവരെ സഹായിക്കാൻ അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. യെമനിലെ പ്രാദേശിക ഭരണകൂടവുമായും കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായും ബന്ധപ്പെടുന്നതിനും ചര്‍ച്ചകള്‍ തുടരുന്നതിനും കോണ്‍സുലേറ്റ് ഇടപെടലുകള്‍ തുടരുന്നുണ്ട്. സെന്‍സിറ്റീവായ വിഷയമായതിനാൽ സാധ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ...
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന്
Gulf, Kerala News, Latest news, Top News

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന്

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിൽ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. തുടർന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിപഞ്ചിക...
അതുല്യയുടെ മരണം: ഷാർജ പൊലീസിലും പരാതി നൽകും
Kollam, Gulf, Kerala News, Latest news

അതുല്യയുടെ മരണം: ഷാർജ പൊലീസിലും പരാതി നൽകും

ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും  ബന്ധുക്കള്‍ പരാതി നൽകും. ഇന്ന് തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി  സഹോദരി അഖില പരാതി നല്‍കും. പരാതിക്കൊപ്പം അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും  നല്‍കും. സ്ഥിരം മദ്യപാനിയായ സതീഷ്,അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ഉള്ളത്. സതീഷ് ഉപദ്രവിക്കാറുണ്ടെന്നു അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ഇന്നലെ കുടുംബം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കൊലപാതകം എന്ന ആരോപണമാണെന്നാണ് സതീഷ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതുല്യയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് സതീഷും ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ ജീവനൊടുക്കാൻ പോകുന്നുവെന്ന് പറഞ്ഞു ...
മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍
Gulf, Latest news, Top News

മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍

മരുഭൂമിയില്‍ ഹരിതവസന്തം വിരിയിക്കാന്‍ വന്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കി ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ് ദുബായിൽ നട്ടുപിടിപ്പിച്ചത്. പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. ചെടികളുടെ തിരഞ്ഞെടുപ്പും ആസൂത്രിതമായാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയമായ ഇനങ്ങളും സൗന്ദര്യത്തിനും വൈവിധ്യത്തിനുമായി അലങ്കാര വൃക്ഷങ്ങളും സന്തുലിതമായി നട്ടുപിടിപ്പിച്ചി...