BREAKING NEWS


Science

യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!
Health, Info, Science

യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!

യുകെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ 'റൈസിങ് സ്റ്റാർ' പുരസ്കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് വലിയ പ്രചോദനമാകുന്ന നേട്ടമാണിത്. നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്ററാണ് നവീൻ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കോച്ച്, പ്രൊഫഷണൽ നഴ്സ് അഡ്വക്കറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. വെറും ആറു വർഷം മാത്രം നീണ്ട യുകെ സേവന പരിചയം കൊണ്ടാണ് നവീൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ​ബ്ലാക്ക്, ഏഷ്യ...
ശബരിമല ആചാരങ്ങൾക്കൊപ്പമാണ് സര്‍ക്കാര്‍, യുവതികളെ കയറ്റിയിട്ടില്ല; കടകംപള്ളി സുരേന്ദ്രന്‍
Science

ശബരിമല ആചാരങ്ങൾക്കൊപ്പമാണ് സര്‍ക്കാര്‍, യുവതികളെ കയറ്റിയിട്ടില്ല; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്നും ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു. 'ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ സംരക്ഷണത്തോടുകൂടി ശബരിമലയില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ വഴിയില്‍ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി പോലും സർക്കാരാണ് സ്വീകരിച്ചത്. പ്രക്ഷോഭകാലത്തെ 90 കേസുകള്‍ പിന്‍വലിച്ചു. പിന്‍വലിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ...
ഇന്ത്യയിലെ ദിനോസറുകള്‍! രാജസ്ഥാനില്‍ നിന്ന് ജുറാസിക് കാലഘട്ടത്തിലെ ഫോസില്‍ കണ്ടെത്തി.
Science

ഇന്ത്യയിലെ ദിനോസറുകള്‍! രാജസ്ഥാനില്‍ നിന്ന് ജുറാസിക് കാലഘട്ടത്തിലെ ഫോസില്‍ കണ്ടെത്തി.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുതലയോട് സാമ്യമുള്ള ജീവിയുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫൈറ്റോസോര്‍ എന്ന് വിളിക്കുന്ന ജീവിയുടേതാണ് ഇതെന്നാണ് കണ്ടെത്തല്‍. ഈ ഫോസിലിന് ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളമുണ്ട്. 200 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു.ന്നും കണക്കാക്കപ്പെടുന്നു. ട്രയാസിക് കാലഘട്ടത്തിന്റെ അവസാനത്തിലോ ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തിലോ ആണ് ഇവ ജീവിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിലും കരയിലുമായി ജീവിച്ചിരുന്ന ഇവയ്ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വംശനാശം സംഭവിച്ചതാണ്. ഈ ഉരഗങ്ങള്‍ ആധുനിക മുതലകളുടെ പൂര്‍വ്വികരാണെന്ന് വിശ്വസിക്കപ്പെടുന്നു. ദിനോസറുകളുടെ കാലഘട്ടത്തില്‍ ജീവന്‍ നിലനിന്നിരുന്നതായി അറിയപ്പെടുന്ന ലാത്തി ഫോര്‍മേഷന്‍ എന്ന് വിളിക്കുന്ന ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മേഘ ഗ്രാമത്തിലാണ് ഫോസില്‍ കണ്ട...
രക്ത ചുവപ്പിൽ ചന്ദ്രനെ കാണാം; ഇന്ത്യയിൽ സെപ്റ്റംബറിലെന്ന് ഗവേഷകർ
Science

രക്ത ചുവപ്പിൽ ചന്ദ്രനെ കാണാം; ഇന്ത്യയിൽ സെപ്റ്റംബറിലെന്ന് ഗവേഷകർ

സെപ്തംബർ ഏഴിന് ചന്ദ്രനിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളൾ ശാസ്ത്രലോകത്തിൽ ചർച്ചയാകുന്നു. അന്ന് നടക്കുന്ന പൂർണ ഗ്രഹണത്തിൽ ചന്ദ്രന്റെ നിറം കടുംചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിഭാസം 'ബ്ലഡ് മൂൺ' എന്നാണറിയപ്പെടുന്നത്. അടുത്ത മാസം ലോകം പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആ സമയത്ത് ചന്ദ്രനിൽ ഒരു പ്രത്യേക ചുവന്ന തിളക്കം കാണാൻ സാധിക്കും. ഏഷ്യയിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും ഉടനീളമുളള ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ഈ നിറത്തിൽ തന്നെ തുടരും. അതേസമയം, മറ്റുപല രാജ്യങ്ങളിലുളളവർക്ക് ബ്ലഡ് മൂണിനെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും കാണാൻ സാധിക്കുക. സ്‌പേസ് റിപ്പോർട്ടനുസരിച്ച്, ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലെയും ആകാശ നിരീക്ഷകർക്ക് അടുത്ത മാസം ഏഴിന് തുടക്കം മുതൽ അവസാനം വരെ പൂർണ ചന്ദ്രഗ്രഹണം അനുഭവപ്പെടും.ഇന്ത്യ, ചൈന, റഷ്യ, പടിഞ്ഞാറൻ ഓസ്‌ട്രേലിയ, കിഴക്കൻ ആഫ്രിക്ക, അറബ് രാജ്...
പുത്തൻ പ്രതീക്ഷകളുയർത്തി ഇസ്രോ-നാസ ദൗത്യം; ’നൈസാര്‍’ വിക്ഷേപണം ബുധനാഴ്ച
Top News, India, Latest news, Science, World

പുത്തൻ പ്രതീക്ഷകളുയർത്തി ഇസ്രോ-നാസ ദൗത്യം; ’നൈസാര്‍’ വിക്ഷേപണം ബുധനാഴ്ച

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാര്‍'( നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar)ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16(GSLV F-16)റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചിലവ് 13000 കോടിയ്ക്ക് മുകളിലാണ്. ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയാണ് പ്രധാന ദൗത്യം.പ്രതികൂല കാലാവസ്ഥയിൽ പോലും പ്രവർത്തിക്കാൻ നൈസാര്‍ സാറ്റ്ലൈറ്റിനാകും.രണ്ട് ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സംവിധാനമുള്ള ഉപഗ്രഹം നാസയുടെ എൽ (L )ബാൻഡ് റ...
ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ ഒന്നിച്ച് പറത്താന്‍ നാസയുടെ ‘സ്കൈഫാള്‍’ മാര്‍സ് മിഷന്‍
Latest news, Science, Top News, World

ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ ഒന്നിച്ച് പറത്താന്‍ നാസയുടെ ‘സ്കൈഫാള്‍’ മാര്‍സ് മിഷന്‍

സങ്കീര്‍ണമായ പ്രതലമുള്ള ചൊവ്വ ഗ്രഹത്തില്‍ കൂളായി പറന്നിറങ്ങുമോ ആ ആറ് ഹെലി‌കോപ്റ്ററുകള്‍? ചൊവ്വാ പര്യവേഷണങ്ങളില്‍ നാളിതുവരെ നടന്ന ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ എയ്‌റോവൈറോൺമെന്‍റും. 'സ്കൈഫാള്‍' (Skyfall) എന്നാണ് ഈ ദൗത്യത്തിന്‍റെ പേര്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് ചുവന്ന ഗ്രഹത്തിന്‍റെ പ്രതലത്തിലേക്ക് ഊഴ്‌ന്നിറങ്ങുന്ന ആറ് ഹെലി‌കോപ്‌റ്ററുകളാണ് സ്കൈഫാള്‍ ദൗത്യത്തിലുണ്ടാവുക. ദൗത്യത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എയ്‌റോവൈറോൺമെന്‍റുമായി ചേര്‍ന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തുടക്കമിട്ടുകഴിഞ്ഞു. യുഎസ് സൈന്യത്തിന് ചെറിയ ഡ്രോണുകള്‍ വിതരണം ചെയ്യുന്ന മുൻനിര കമ്പനിയാണ് ആർലിങ്ടൺ ആസ്ഥാനമായുള്ള എയ്‌റോവൈറോൺമെന്‍റ്. എന്താണ് സ്കൈഫാള്‍ ചൊവ്വാ ദൗത്യം? പേരില്‍ തന്നെ കൗതുകമുള്ള സ്കൈഫാള്‍...
ചരിത്ര നിമിഷം; ബുധന്‍റെ ബാഹ്യമണ്ഡലത്തിൽ ആദ്യമായി ലിഥിയം കണ്ടെത്തി
World, Education, Latest news, Science, Top News

ചരിത്ര നിമിഷം; ബുധന്‍റെ ബാഹ്യമണ്ഡലത്തിൽ ആദ്യമായി ലിഥിയം കണ്ടെത്തി

കാന്തിക തരംഗ വിശകലനം വഴി ശാസ്ത്രജ്ഞർ ആദ്യമായി ബുധന്‍റെ അന്തരീക്ഷത്തിൽ ലിഥിയം സ്ഥിരീകരിച്ചു. ബുധന് ചുറ്റും ആദ്യമായിട്ടാണ് ലിഥിയം സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. പിക്ക്-അപ്പ് അയോൺ സൈക്ലോട്രോൺ തരംഗങ്ങളെ വിശകലനം ചെയ്‌താണ് ഗവേഷകർ, ഗ്രഹത്തെ ചുറ്റിയുള്ള വാതകങ്ങളുടെ നേർത്ത പാളിയായ എക്സോസ്‍ഫിയറിൽ ഈ കണ്ടെത്തൽ നടത്തിയത്. ബുധനിൽ ലിഥിയത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന ദീർഘകാലമായിട്ടുള്ള അനുമാനങ്ങളെ ഈ സിഗ്നല്‍ ഒടുവില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഡാനിയേൽ ഷ്‍മിഡിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം, നാസയുടെ മെസെഞ്ചർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഈ വിപ്ലവകരമായ കണ്ടെത്തൽ നടത്തിയത്. ബുധന്‍റെ എക്സോസ്‍ഫിയർ ഒരു സവിശേഷമായ പരിസ്ഥിതിയാണ്. ഇവിടെ വാതക തന്മാത്രകൾ വളരെ അപൂർവ്വമായി മാത്രമേ പരസ്‍പരം ഇടപഴകുന്നു...
100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ മൂടും
Gulf, India, Latest news, Science, Top News

100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ മൂടും

2027 ഓഗസ്റ്റ് 2 ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഇത് അറബ് ലോകത്തിന് വളരെ സവിശേഷമായിരിക്കും. 6 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന പൂർണ്ണ സൂര്യഗ്രഹണം അറബ് ലോകത്ത് മാത്രമല്ല, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലും ദൃശ്യമാകും. ലക്‌സർ (ലാസ് വെഗാസ്, യുഎസ്എ), ജിദ്ദ (സൗദി അറേബ്യ), ബെൻഗാസി (ലിബിയ) തുടങ്ങിയ നഗരങ്ങളിൽ 6 മിനിറ്റിലധികം പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകും. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പൂർണ്ണ സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരമാണിത്. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് എന്ത് സംഭവിക്കും? പൂർണ്ണ സൂര്യഗ്രഹണ സമയത്ത്, പകൽ സമയം രാത്രിയായി മാറുന്നു, കാരണം ഭൂമിക്ക് പ്രകാശം നൽകുന്ന സൂര്യൻ പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 2027 ഓഗസ്റ്റ് 2 ന് ചന്ദ്രൻ സൂര്യന് തൊട്ടുമുന്നിലൂടെ കടന്നുപോകും. ഈ സമയത്ത്, സൂര്യൻ...
ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലോക വ്യാപകമായി തടസപ്പെട്ടു
Top News, Latest news, Science, Social Media, Technology

ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലോക വ്യാപകമായി തടസപ്പെട്ടു

സ്പേസ് എക്‌സിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്‍റെ സേവനം ലോകവ്യാപകമായി തടസപ്പെട്ടു. സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജുകളില്‍ ഒന്നാണിത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഇന്‍റേണല്‍ സോഫ്റ്റ്‌വെയറിന് സംഭവിച്ച വീഴ്‌ചയാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടാന്‍ കാരണമായത്. വലിയൊരു സര്‍വീസ് ശൃംഖലയായി മാറിയ ശേഷം സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജാണിത്. വ്യാഴാഴ്‌ച അമേരിക്കയും യൂറോപ്പിലുമുള്ള ഉപഭോക്താക്കളെയാണ് സ്റ്റാര്‍ലിങ്ക് ഔട്ടേജ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആയിരക്കണക്കിന് യൂസര്‍മാര്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതി സമര്‍പ്പിച്ചു. 61,000 പരാതികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കും വരെ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തിയെന്ന് റോയിറ്റേഴ്‌സിന്‍റെ ...
കുഞ്ഞു ദിനോസര്‍, ഫോസിലിന് ലേലത്തില്‍ ലഭിച്ചത് 263 കോടി രൂപ!
Top News, Latest news, Science, Technology, World

കുഞ്ഞു ദിനോസര്‍, ഫോസിലിന് ലേലത്തില്‍ ലഭിച്ചത് 263 കോടി രൂപ!

ന്യൂയോർക്ക് സിറ്റിയിൽ ഒരു പുരാതന ദിനോസർ ഫോസിൽ 30.5 മില്യൺ ഡോളറിന് ലേലം ചെയ്തു. ഏകദേശം 263 കോടി രൂപയാണ് ഇന്ത്യൻ കറൻസിയിൽ ഇതിന്‍റെ മൂല്യം. സോത്ത്ബീസ് അടുത്തിടെ നടത്തിയ അപൂർവ വസ്തുക്കളുടെ ലേലത്തിൽ ഈ ദിനോസർ ഫോസിലും ഉൾപ്പെട്ടിരുന്നു. ചൊവ്വ ഗ്രഹത്തില്‍ നിന്നുള്ള ശില ഉൾപ്പെടെ വൻ തുകയ്ക്ക് വിറ്റ ഈ ലേലത്തിൽ ദിനോസർ ഫോസിലിനും അതിശയ വില ലഭിക്കുകയായിരുന്നു. ലേലമേശയില്‍ ആറ് മിനിറ്റ് നീണ്ട വാശിയേറിയ വിളിക്കൊടുവിലാണ് ഈ അസ്ഥികൂടത്തിന് ഫീസും ചെലവുകളും ഉൾപ്പെടെ 30.5 മില്യൺ ഡോളർ വില ലഭിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ദിനോസർ അസ്ഥികൂടമായി ഇത് മാറി. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഒരു ലേലത്തിൽ, അപെക്സ് എന്ന ഒരു ദിനോസർ ഫോസിൽ 44.6 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 380 കോടി രൂപ വരും. ഈ ദിനോസർ ഫോസിൽ ആരാണ് വാങ്ങിയതെന്ന് സുരക്ഷാ കാരണങ്ങളാൽ ലേലക്കാർ വെളിപ്പെടുത്തിയിട്ടില്ല. ...