BREAKING NEWS


രക്ത ചുവപ്പിൽ ചന്ദ്രനെ കാണാം; ഇന്ത്യയിൽ സെപ്റ്റംബറിലെന്ന് ഗവേഷകർ

By sanjaynambiar
moon.1.3427210

സെപ്തംബർ ഏഴിന് ചന്ദ്രനിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളൾ ശാസ്ത്രലോകത്തിൽ ചർച്ചയാകുന്നു. അന്ന് നടക്കുന്ന പൂർണ ഗ്രഹണത്തിൽ ചന്ദ്രന്റെ നിറം കടുംചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിഭാസം ‘ബ്ലഡ് മൂൺ’ എന്നാണറിയപ്പെടുന്നത്.

അടുത്ത മാസം ലോകം പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആ സമയത്ത് ചന്ദ്രനിൽ ഒരു പ്രത്യേക ചുവന്ന തിളക്കം കാണാൻ സാധിക്കും. ഏഷ്യയിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും ഉടനീളമുളള ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ഈ നിറത്തിൽ തന്നെ തുടരും. അതേസമയം, മറ്റുപല രാജ്യങ്ങളിലുളളവർക്ക് ബ്ലഡ് മൂണിനെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും കാണാൻ സാധിക്കുക. സ്‌പേസ് റിപ്പോർട്ടനുസരിച്ച്, ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലെയും ആകാശ നിരീക്ഷകർക്ക് അടുത്ത മാസം ഏഴിന് തുടക്കം മുതൽ അവസാനം വരെ പൂർണ ചന്ദ്രഗ്രഹണം അനുഭവപ്പെടും.


ഇന്ത്യ, ചൈന, റഷ്യ, പടിഞ്ഞാറൻ ഓസ്‌ട്രേലിയ, കിഴക്കൻ ആഫ്രിക്ക, അറബ് രാജ്യങ്ങൾ എന്നീ രാജ്യങ്ങളിലുളളവർക്ക് അന്നേ ദിവസം പൂർണ ചന്ദ്രഗ്രഹണം കാണാൻ കഴിയും. എന്നാൽ വടക്കേ അമേരിക്കയിൽ ഗ്രഹണം ദൃശ്യമാകില്ല. അലാസ്‌കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭാഗികമായി ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. യുകെയിലും പടിഞ്ഞാറൻ യൂറോപ്പിലും, ചന്ദ്രഗ്രഹണത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ കാണാൻ സാധിക്കുകയുളളൂ. ഇന്ത്യയിൽ സെപ്തംബർ ഏഴിന് ചന്ദ്രഗ്രഹണം രാത്രി 8.58ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന് പുലർച്ചെ 1.25ന് അവസാനിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഈ സമയത്ത് ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലായിരിക്കും കാണപ്പെടുക.

എന്താണ് ബ്ലഡ് മൂൺ പ്രതിഭാസം

സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സാധാരണയായി സൂര്യപ്രകാശം ചന്ദ്രനെ പ്രകാശിപ്പിക്കുന്നു. എന്നാൽ ചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യപ്രകാശത്തെ തടയുന്നു. ഗ്രഹണസമയത്ത് ചന്ദ്രനിൽ എത്തുന്ന ഏതൊരു സൂര്യപ്രകാശവും ചന്ദ്രനെ പ്രകാശിപ്പിക്കുന്നതിന് മുൻപ് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും.


ചന്ദ്രനിൽ എത്തുന്നതിനു മുൻപ് ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തെ അപവർത്തനം ചെയ്യുന്നു. ഇതോടെ സൂര്യപ്രകാശം കാരണം ചന്ദ്രനിൽ തിളക്കം അനുഭവപ്പെടും. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ഉപരിതലത്തെ പൂർണമായും മൂടുന്നതിനെയാണ് പൂർണ ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യപ്രകാശം ചന്ദ്രനിൽ എത്തുന്നുണ്ടെങ്കിലും, അത് ആദ്യം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നു. ഇത് പ്രകാശത്തെ ക്രമീകരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷം കുറഞ്ഞ തരംഗദൈർഘ്യമുളളവയെ പല ദിശയിലേക്ക് കടത്തി വിടുന്നതിനാൽ, ചുവന്ന നിറം മാത്രമേ ചന്ദ്രനിൽ പതിക്കാൻ കഴിയുളളൂ. ഇതാണ് ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിന് കാരണമാകുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *