BREAKING NEWS


ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ

By sanjaynambiar
nova

സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന സിൽവർ സിനർജി എക്സിബിഷനിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നോവ എന്ന റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ. സ്കൂളിലെ കംപ്യൂട്ടർ അധ്യാപകനായ സിബിലിന്റെ പിന്തുണയോടെ ഒൻപതാം വിദ്യാർഥികളായ അദ്വൈത്, ഗൗരി ശങ്കർ, ആരവ്, അൻഫൽ പരീദ്, ഐശ്വര്യ എന്നിവർ ചേർന്നാണ് റോബോട്ടുണ്ടാക്കിയത്.

ഏത് വിഷയത്തിലും വിദ്യാർഥികളുടെ എന്തുസംശയവും നോവ ടീച്ചറോട് ചോദിക്കാം. ഏറ്റവും ആധികാരികമായ ഉത്തരം വിശദവും സരളവുമായി ടീച്ചർ നൽകും. ഹ്യൂമനോയിഡുകൾക്ക് സമാനമായ ബോഡി ഫീച്ചറുകൾകൂടി ഉൾപ്പെടുത്തിയാണ് നോവ റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്തത്.  ശാസ്ത്രം, സാമൂഹികശാസ്ത്രം, കംപ്യൂട്ടർ-സൈബർ സാങ്കേതികമേഖല, കല, സാഹിത്യം, ആരോഗ്യശാസ്ത്രം, ഗണിതശാസ്ത്രം, കരകൗശലവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനവസ്തുക്കൾ വിദ്യാർഥികൾ ഇതിന്റെ ഭാഗമായി ഒരുക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *