മസ്തിഷ്കജ്വരത്തെ തുരത്താൻ ‘ക്യാച്ച് അപ്പ്’; കോഴിക്കോടും മലപ്പുറത്തും പ്രതിരോധ കുത്തിവെപ്പ് ജനുവരി മുതൽ
കോഴിക്കോട്/മലപ്പുറം: ജാപ്പനീസ് മസ്തിഷ്കജ്വരത്തിൽ (Japanese Encephalitis) നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 2026 ജനുവരി മുതൽ മെയ് വരെയാണ് 'ക്യാച്ച് അപ്പ്' കാമ്പയിൻ സംഘടിപ്പിക്കുന്നത്. രോഗത്തെക്കുറിച്ചും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എന്താണ് ജാപ്പനീസ് മസ്തിഷ്കജ്വരം?
കൊതുകുകൾ വഴി പകരുന്ന മാരകമായ ഒരു വൈറസ് രോഗമാണിത്. പനിയോടൊപ്പം ബോധക്ഷയം, അപസ്മാരം എന്നിവയുണ്ടാകുന്ന അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോമിൽ (AES) വലിയൊരു പങ്കും ജാപ്പനീസ് ജ്വരം മൂലമാണ് ഉണ്ടാകുന്നത്.
പകരുന്ന രീതി: ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് വൈറസ് പകരുന്നത്. പന്നികൾ, കൊറ്റികൾ, കുളക്കോഴികൾ, ദേശാടനപ്പക്ഷികൾ എന്നിവയിൽ ഈ വൈറസ് സ്വാഭാവി...










