ദേശീയപാത 66: മലപ്പുറത്ത് 30 മുതൽ ടോൾ പിരിവ്; വെട്ടിച്ചിറയിൽ ടോൾ പ്ലാസ
ടോൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന ടോൾ നിരക്ക്
(തുക ഒരുഭാഗത്തേക്ക്, ഇരുഭാഗത്തേക്കും, പ്രതിമാസം എന്നക്രമത്തിൽ)
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ-130, 190, 4275
ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ്-205, 310, 6910
രണ്ട് ആക്സസിലുള്ള വാഹനങ്ങൾ, ബസുകൾ-435, 650, 14,475
മൂന്ന് ആക്സസിലുള്ളവ, ട്രക്കുകൾ-475, 710, 15,790
എച്ച്സിഎം, ഇഎംഇ നാലുമുതൽ ആറുവരെ ആക്‌സിലുള്ളവ-680, 1020, 2,700
ഏഴും അതിനുമുകളിലും ആക്സിലുള്ളവ-830, 1245, 27,635
ലോക്കൽ പാസ് സൗകര്യം:
ടോൾ പ്ലാസയുടെ 20 കി.മീ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് പ്രതിമാസം ഏകദേശം 340 രൂപ നിരക്കിൽ പാസ് ലഭിക്കും.ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ ഈ പാസ് സ...










