BREAKING NEWS


ഭർതൃവീട്ടിലെ യുവതിയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; വേങ്ങരയിൽ പോലീസ് അന്വേഷണം ഊർജിതം

By sanjaynambiar
plmngr

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിൻവശത്തുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ ജലീസയെ കണ്ടെത്തിയത്.
​മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ജലീസയുടെ ഭർത്താവ് നിസാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായി വഴക്കുണ്ടായിരുന്നുവെന്നും അതിൽ ജലീസ ഏറെ മാനസികവിഷമത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കാരാത്തോട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ സംസ്കരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *