BREAKING NEWS


ദേശീയപാത 66: മലപ്പുറത്ത് 30 മുതൽ ടോൾ പിരിവ്; വെട്ടിച്ചിറയിൽ ടോൾ പ്ലാസ

By sanjaynambiar
toll plaza

ടോൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന ടോൾ നിരക്ക്

(തുക ഒരുഭാഗത്തേക്ക്, ഇരുഭാഗത്തേക്കും, പ്രതിമാസം എന്നക്രമത്തിൽ)

കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ-130, 190, 4275

ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ്-205, 310, 6910

രണ്ട് ആക്സസിലുള്ള വാഹനങ്ങൾ, ബസുകൾ-435, 650, 14,475

മൂന്ന് ആക്സ‌സിലുള്ളവ, ട്രക്കുകൾ-475, 710, 15,790

എച്ച്സിഎം, ഇഎംഇ നാലുമുതൽ ആറുവരെ ആക്‌സിലുള്ളവ-680, 1020, 2,700

ഏഴും അതിനുമുകളിലും ആക്സിലുള്ളവ-830, 1245, 27,635

ലോക്കൽ പാസ് സൗകര്യം:
​ടോൾ പ്ലാസയുടെ 20 കി.മീ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് പ്രതിമാസം ഏകദേശം 340 രൂപ നിരക്കിൽ പാസ് ലഭിക്കും.ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ ഈ പാസ് സ്വന്തമാക്കാം.​മറ്റ് പ്രധാന വിവരങ്ങൾ കൂരിയാട് പുനർനിർമ്മാണം: പാതയുടെ തകർന്ന ഭാഗം തൂണുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കുന്ന ജോലി ഫെബ്രുവരി പകുതിയോടെ പൂർത്തിയാകും.​24 മണിക്കൂറിനുള്ളിൽ രണ്ടാം തവണ യാത്ര ചെയ്യുന്നവർക്ക് മടക്കയാത്രയ്ക്ക് ടോൾ തുകയുടെ പകുതി നൽകിയാൽ മതിയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *