സ്കൂളിൽ നടന്ന കൗൺസിലിംഗിലൂടെയാണ് രണ്ടര വർഷമായി കുട്ടി അനുഭവിച്ചു കൊണ്ടിരുന്ന ക്രൂരത പുറംലോകമറിഞ്ഞത്.
വടകര കീഴൽ സ്വദേശിയായ വ്യവസായി അബ്ദുൾ റഫീഖ് (48). ഇയാൾ നിലവിൽ വിദേശത്താണ്. പീഡനത്തിന് ഒത്താശ ചെയ്തതിനും കുട്ടിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനും കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിംഗിൽ പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) സംരക്ഷണയിലാണ്.
വിദേശത്തുള്ള അബ്ദുൾ റഫീഖിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പെൺകുട്ടിയുടെ പിതാവും വിദേശത്താണുള്ളത്. പ്രതി ഇടയ്ക്കിടെ നാട്ടിൽ വരുമ്പോഴെല്ലാം പീഡനം നടന്നിരുന്നതായാണ് വിവരം.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ സ്കൂൾ കൗൺസിലിംഗിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.

