BREAKING NEWS


കോഴിക്കോട്: മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി

By sanjaynambiar
HBVCXZ

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിലെ മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടാൻ എത്തിയ തൊഴിലാളികളാണ് ജോലിക്കിടയിൽ ഇത് ശ്രദ്ധയിൽപ്പെട്ടത്. നാലുമാസം മുമ്പ് നരിക്കുനിയിൽ നിന്ന് കാണാതായ വ്യക്തിയുടെ അസ്ഥികൂടമാകാനാണ് സാധ്യതയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

​തിങ്കളാഴ്ച ഉച്ചയോടെയാണ് തൊഴിലാളികൾ കാടുവെട്ടിത്തെളിക്കുന്നതിനിടെ അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്.​തൊഴിലാളികൾ ഉടൻതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *