BREAKING NEWS


വിമാനം കാണാൻ പോയ യുവാവ് വ്യൂ പോയിന്റിൽ നിന്ന് വീണു മരിച്ചു; അപകടം കരിപ്പൂരിൽ

By sanjaynambiar
maappuram

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചാഞ്ചേരി സ്വദേശി ജിതിൻ ആണ് മരിച്ചത്. വിമാനത്താവളത്തിന്റെ കാഴ്ചകൾ കാണാനായി സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ജിതിൻ.

വ്യൂ പോയിന്റിൽ നിന്നും വിമാനങ്ങൾ കാണുന്നതിനിടെ ജിതിൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ കഴുത്തിൽ മരക്കൊമ്പ് തറച്ചുകയറി ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാനായി വൈകുന്നേരങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് വെങ്കുളത്ത്മാട്. നിരവധി യുവാക്കളും കുടുംബങ്ങളും എത്തുന്ന ഈ പ്രദേശത്ത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന പരാതി മുൻപും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *