BREAKING NEWS


നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ അന്തരിച്ചു

By sanjaynambiar
mohan lal

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. പക്ഷാഘാതം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.
​മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേലാൽ ആണ് മറ്റൊരു മകൻ. സംസ്‌കാരം നാളെ നടക്കും.

​കഴിഞ്ഞ ദിവസം ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് എളമക്കരയിലെ വീട്ടിലെത്തി അമ്മയെയായിരുന്നു. അമ്മയോടുള്ള മോഹൻലാലിന്റെ ആത്മബന്ധം സിനിമാ ലോകത്ത് ഏറെ പ്രശസ്തമാണ്. ശാന്തകുമാരി അമ്മയുടെ വിയോഗത്തിൽ സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *