BREAKING NEWS


നടൻ ശ്രീനിവാസന്റെ സംസ്കാരം നാളെ ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സർക്കാർ

By sanjaynambiar
srini

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ശനിയാഴ്ച പുലർച്ചെ 8.30-ഓടെയായിരുന്നു സിനിമാ ലോകത്തെ നടുക്കിയ വിയോഗം. ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.

പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം എത്തിയിരുന്നു. എറണാകുളം ടൗൺഹാളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു മണി വരെ നടക്കുന്ന പൊതുദർശനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പങ്കുചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *